Advertisement

ചെലവിന് കാശില്ല, വീണ്ടും ചൈനയ്ക്ക് മുന്നിൽ കൈനീട്ടി പാക്കിസ്ഥാൻ; കടമായി ചോദിച്ചത് 11774 കോടി രൂപ

October 27, 2024
Google News 2 minutes Read

കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ചൈനയോട് പാക്കിസ്ഥാൻ വീണ്ടും കടം ചോദിച്ചു. 11774 കോടി രൂപ വരുന്ന 1.4 ബില്യൺ ഡോളറാണ് (10 ബില്യൺ യുവാൻ) പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. ചൈനയുമായുള്ള വ്യാപാര കരാർ പ്രകാരമുള്ള 30 ബില്യൺ യുവാൻ ഇതിനോടകം പാക്കിസ്ഥാൻ ഉപയോഗിച്ചിരുന്നു. ഐഎംഎഫ് – ലോകബാങ്ക് യോഗത്തിനിടെ ചൈനയുടെയും പാക്കിസ്ഥാൻ്റെയും ധനകാര്യമന്ത്രിമാർ ഇക്കാര്യത്തിൽ കൂടിക്കാഴ്ച നടത്തി.

പണ കൈമാറ്റ കരാറിലെ സഹായത്തുക 40 ബില്യൺ യുവാനായി ഉയർത്തണമെന്നാണ് പാക്കിസ്ഥാൻ ചൈനയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചൈന ഇതിന് തയ്യാറായാൽ പാക്കിസ്ഥാന് 5.7 ബില്യൺ ഡോളർ സഹായം ലഭിക്കും. ഇതാദ്യമായല്ല വായ്പാ പരിധി ഉയർത്താൻ ചൈനയോട് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് മുൻപ് ചോദിച്ചപ്പോഴൊന്നും ചൈന വായ്പാ പരിധി ഉയർത്തിയിട്ടുമില്ല.

നിലവിൽ 4.3 ബില്യണിൻ്റെ സഹായം നൽകുന്നത് മൂന്ന് വർഷത്തേക്ക് കൂടി ചൈന നീട്ടിയിട്ടുണ്ട്. കരാർ പ്രകാരം 2027 വരെയാണ് വായ്പാ തിരിച്ചടവ് കാലാവധി.

Story Highlights : Cash-strapped Pakistan seeks additional 10 billion yuan loan from China

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here