Advertisement

12 വര്‍ഷത്തില്‍ ഒരിക്കലൊക്കെ തോല്‍ക്കാം, ഇത്രയും പോസ്റ്റ്‌മോര്‍ട്ടം ആവശ്യമില്ല; രോഹിത് ശർമ

October 27, 2024
Google News 1 minute Read

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര നഷ്ടത്തിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 12 വര്‍ഷത്തിലൊരിക്കല്‍ ഹോം ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെടാമെന്ന് മത്സരശേഷം രോഹിത് പറഞ്ഞു. പരാജയത്തെയും ടീമിന്റെ പ്രകടനത്തെയും ഒരുപാട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ രോഹിത് ന്യൂസിലാന്‍ഡിനെതിരായ പരമ്പര നഷ്ടം കൂട്ടായ തോല്‍വിയാണെന്നും ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും പറഞ്ഞു.

പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ഹോം മത്സരങ്ങളിലും വിജയിക്കുമെന്ന് തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. 12 വര്‍ഷത്തില്‍ ഒരുതവണ പരാജയപ്പെടുന്നതില്‍ കുഴപ്പമില്ല. സ്ഥിരമായി ഈ പ്രകടനമാണ് ഞങ്ങള്‍ പുറത്തെടുത്തിരുന്നതെങ്കില്‍ ഇത്രയും വര്‍ഷം ഞങ്ങള്‍ ഹോം മാച്ചുകളില്‍ വിജയിക്കില്ലായിരുന്നു. ഞങ്ങള്‍ക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്.ന്യൂസിലാന്‍ഡ് ബാറ്റര്‍മാരുടെ പോലെ സ്വന്തം പ്ലാനുകളില്‍ വിശ്വാസം അര്‍പ്പിച്ച് കളിക്കണമായിരുന്നു.

ഞങ്ങളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ന്യൂസിലാന്‍ഡ് ബാറ്റര്‍മാര്‍ക്ക് ക്രെഡിറ്റ് നല്‍കുന്നു. വെല്ലുവിളികളോട് പ്രതികരിക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടുവെന്ന് രോഹിത് കൂട്ടിച്ചേർത്തു. ബാറ്റർമാർ മികച്ച പ്രകടനം നടത്തണമായിരുന്നു. എനിക്ക് ആരുടെയും കഴിവില്‍ സംശയമില്ല. ടീമിന്റെ പ്രകടനത്തെ കുറിച്ച് ഒരുപാട് പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ട കാര്യമില്ല. എന്നാല്‍ ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം കാഴ്ച വെക്കാമായിരുന്നുവെന്ന് രോഹിത് പറഞ്ഞു.

Story Highlights : rohit sharmas on indias series loss vs newzealand

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here