രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ ഷാഫി പറമ്പിലും വിഡി സതീശനും; എം വി ഗോവിന്ദൻ

കെ മുരളീധരനെ പരിഗണിക്കാതെ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് ഷാഫി പറമ്പിലും വിഡി സതീശനുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഡിസിസി ഒന്നടങ്കം പ്രമേയം പാസാക്കി അയച്ചിട്ടും മുരളീധരനെ പരിഗണിക്കാതെ രാഹുലിനെ പരിഗണിച്ചതിനു പിന്നിൽ കോൺഗ്രസിൽ വിവാദമുണ്ട്. കോൺഗ്രസിന്റെ അകത്ത് ശക്തമായ രീതിയിൽ ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളും നിലനിൽക്കുകയാണ്. ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് പാലക്കാട് ഓരോദിവസവും വന്നുകൊണ്ടിരിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
ലീഗ് വർഗീയശക്തിയുമായി ചേരുന്നു എന്നുള്ളതാണ് പാർട്ടി നിലപാട്. ദേശവ്യാപകമായി വർഗീയ നിലപാട് സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമിയുമായി ചർച്ച നടത്തുന്നു. ഇവർ ഒന്നിച്ചു നിൽക്കുമ്പോൾ ലീഗിന്റെ മതനിരപേക്ഷ നിലപാടിൽ മാറ്റം വരും. ഇപ്പോൾ ജമാത്തെ ഇസ്ലാമിയുമായും SDPI യുമായും ചേർന്ന് പ്രവർത്തിക്കുകയാണ് ലീഗ് എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Read Also: ‘ദിവ്യയെ അറസ്റ്റ് ചെയ്യാന്‍ കേരള പൊലീസിന് ഒരിക്കലും കഴിയുമെന്ന് തോന്നുന്നില്ല’; കെ സുരേന്ദ്രന്‍
അതേസമയം, പാലക്കാട് സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഡിസിസിയുടെ കത്തിൽ ഇപ്പോൾ ചർച്ച വേണ്ടെന്ന് കെ മുരളീധരൻ. ഡിസിസി ഇക്കാര്യം നേരത്തെ സൂചിപ്പിച്ചിരുന്നു. തൃശൂരിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ തന്നെ ഇനി മത്സരിക്കാനില്ലെന്ന് താൻ വ്യക്തമാക്കിയതാണ്. സംസ്ഥാന കമ്മിറ്റി തീരുമാനിച്ച പേര് രാഹുൽ മാങ്കൂട്ടത്തിലാണ്. അതനുസരിച്ചാണ് അദ്ദേഹം മത്സരിക്കുന്നത്. ഹൈക്കമാൻഡ് തീരുമാനം വന്നാൽ അത് ഫൈനലാണ്. എങ്ങനെ കത്ത് പുറത്തുവന്നു എന്ന് തനിക്കറിയില്ലെന്നും മുരളീധരൻ പറഞ്ഞു.
Story Highlights : Shafi Parambhil and VD Satheesan are behind the candidature of Rahul Mangkoottathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here