കണ്ണൂരില്‍ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു
കണ്ണൂർ ഏഴിമലയിൽ ലോറിയിടിച്ച് രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു . ഏഴിമല സ്വദേശികളായ ശോഭ, യശോദ എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട പിക്കപ്പ് ലോറി ഇവരുടെ ദേഹത്തേക്ക് പാഞ്ഞുകയറുകയായിരുന്നു.
റോഡരികിലെ തൊഴിലിൽ ഏർപ്പെടുന്ന സമയത്താണ് നിയന്ത്രണം വിട്ട് പാഞ്ഞു കയറിയ പിക്കപ്പ് ഇടിച്ചത്. ആദ്യം റോഡരികിലെ മരത്തിൽ ഇടിക്കുകയും സമീപത്ത് ജോലി ചെയ്‌തിരുന്ന 3 തൊഴിലാളികളുടെ ദേഹത്ത് കയറുകയുമായിരുന്നു. രണ്ടുപേർ സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. ഒരാൾ പരുക്കേറ്റ് ചികിത്സയിലാണ്.
Story Highlights : accident killed two women in kannur
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here