തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു
തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. വാമനപുരം പാർക്ക് ജംഗ്ഷനിലാണ് അപകടം സംഭവിച്ചത്. വലതുവശത്തേക്ക് തിരിഞ്ഞ സ്കൂട്ടർ യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അഞ്ച് എസ്കോർട്ട് വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ പുറകിലും ഇടിച്ചു.
അപകടത്തിൽ ആർക്കും പരുക്കില്ല. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. എസ്കോർട്ട് വാഹനം കണ്ടു ഭയന്ന് ഇരുചക്ര വാഹന യാത്രക്കാരി പേടിച്ച് മാറി. ഇത് കണ്ട് മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനം ബ്രേക്ക് ചെയ്തു. തൊട്ടു പിറകെ ഉണ്ടായിരുന്ന വാഹനങ്ങളും പെട്ടെന്ന് നിർത്തി. ഇതിന് പിന്നാലെ വന്ന ആംബുലൻസ് മുഖ്യമന്ത്രിയുടെ എസ്കോർട്ട് വാഹനത്തിൽ ഇടിക്കുകയുമായിരുന്നു.
Story Highlights : CM Pinarayi Vijayan’s escort vehicles collided in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here