Advertisement

കെ. സുധാകരൻ നിഷ്കളങ്കമായി നടത്തുന്ന പ്രസ്താവനകൾ പാർട്ടിക്ക് ദോഷം ചെയ്യുന്നു; കോൺഗ്രസിനുള്ളിൽ അമർഷം

October 28, 2024
Google News 1 minute Read

തെരഞ്ഞെടുപ്പ് സമയത്തും പ്രസ്താവനകളിലൂടെ വിവാദങ്ങൾ ഉണ്ടാകുന്നതിൽ കോൺഗ്രസിനുള്ളിൽ അമർഷം. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നിഷ്കളങ്കമായി നടത്തുന്ന പല പ്രസ്താവനകളും പാർട്ടിക്ക് ദോഷം ചെയ്യുന്നുവെന്നാണ് മുതിർന്ന നേതാക്കളുടെ പരാതി. പി.വി അൻവറിനെ സഹകരിപ്പിക്കുന്നതിൽ കോൺഗ്രസിനുള്ളിൽ ഭിന്നഭിപ്രായം ഉണ്ടായിരുന്നു എന്ന കെ. സുധാകരൻ്റെ പരാമർശമാണ് ആദ്യം പാർട്ടിയെ പ്രതിരോധത്തിലാക്കിയത്.

രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയത് ഷാഫി പറമ്പിൽ പറഞ്ഞിട്ട് എന്താ പ്രസ്താവനയും വിവാദത്തിലായി. തെരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങളോട് അകലം പാലിക്കാൻ കെ.പി.സി.സി അധ്യക്ഷ നോട് ഹൈകമാൻ്റ് നിർദ്ദേശം നൽകണമെന്നാണ് ഒരു വിഭാഗത്തിൻ്റെ ആവശ്യം.

തെരഞ്ഞെടുപ്പിൽ കെ. മുരളീധരനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പാലക്കാട് ഡിസിസി ഹൈക്കമാൻ്റിന് നൽകിയ കത്ത് പുറത്ത് വന്നതിലും പാർട്ടിക്കുള്ളിൽ കടുത്ത ഭിന്നതയുണ്ട്. കത്ത് ചോർത്തിയതാര് എന്ന് കെ.പി.സി.സി അന്വേഷിക്കും. തെരഞ്ഞെടുപ്പിന് തൊട്ടു പിന്നാലെ വിഷയത്തിൽ സംഘടനാതല നടപടിയും ഉണ്ടാകുമെന്നാണ് സൂചന.

Story Highlights : Congress over Sudhakaran’s controversial statements

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here