Advertisement

പൊതുപരിപാടികൾ അറിയിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മൻ; സ്പീക്കർക്ക് അവകാശ ലംഘന പരാതി നൽകി

October 30, 2024
Google News 1 minute Read

നിയമസഭാ സ്പീക്കർക്ക് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ അവകാശ ലംഘന പരാതി നൽകി. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ പരിപാടികളിൽ നിന്നു ബോധപൂർവം തന്നെ അവഗണിക്കുന്ന പ്രവണതയാണ് കാണുന്നതെന്ന് ചാണ്ടി ഉമ്മൻ പരാതിയിൽ ആരോപിച്ചു.

കഴിഞ്ഞ ദിവസം പാമ്പാടി ഉപജില്ലാ കലോത്സവത്തിന് എംഎൽഎയെ സംഘാടകർ ക്ഷണിച്ചിരുന്നില്ല. ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി നിയോജകമണ്ഡലത്തിലെ മണർകാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഉദ്ഘാടനച്ചടങ്ങിലേക്ക് ക്ഷണിക്കാത്തതും വേദിയിൽ അവസരം തരാത്തതും നിയമസഭാംഗമെന്ന പദവിയോടു കാണിച്ച അവഹേളനമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ പരിപാടികളില്‍ ക്ഷണിക്കാത്തതിലെ പ്രതിഷേധം പരിപാടികളില്‍ പങ്കെടുത്തു കൊണ്ട് തന്നെ എംഎല്‍എ പ്രകടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മണര്‍കാട് ഉപജില്ലാ കലോത്സവ ഉദ്ഘാടനത്തിലും ഭിന്നശേഷി കലോത്സവത്തിന്റെ സമാപനത്തിലും ക്ഷണിക്കാത്തതിന്റെ പ്രതിഷേധമാണ് ചാണ്ടി ഉമ്മന്‍ വേദിയിലെത്തി പ്രകടമാക്കിയത്.

Story Highlights : chandy oommen alleges exclusion files complaint

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here