‘കൗണ്ട് ഡൗണ്‍ തുടങ്ങി’; ഹിസ്ബുള്ള പുതിയ തലവനും താത്ക്കാലിക നിയമനം മാത്രമെന്ന് ഭീഷണിയുമായി ഇസ്രയേല്‍

ഹിസ്ബുള്ളയുള്ള പുതിയ തലവനെതിരെ ആക്രമണമുണ്ടായേക്കുമെന്ന ഭീഷണിയൊളിപ്പിച്ച പ്രസ്താവനയുമായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്. നെയിം ക്വസെമം ഒരു താത്ക്കാലിക നിയമനം മാത്രമാണെന്നും അധികകാലമൊന്നും ആ സ്ഥാനത്തുണ്ടാകാന്‍ പോകുന്നില്ലെന്നും മന്ത്രി എക്‌സില്‍ കുറിച്ചു. ഹീബ്രു ഭാഷയിലെഴുതിയ മറ്റൊരു പോസ്റ്റില്‍ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞെന്നും ഇസ്രയേല്‍ മന്ത്രി സൂചിപ്പിച്ചു. (Israel Calls New Hezbollah Chief Temporary Appointment)
കഴിഞ്ഞയാഴ്ച തെക്കന്‍ ബെയ്‌റൂട്ടില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ തലവനായിരുന്ന ഹാഷിം സഫീദ്ദീന്‍ കൊല്ലപ്പെട്ടിരുന്നു.ഒക്ടോബര്‍ നാലിന് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടാണ് ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗം തലവന്‍ അലി ഹുസൈന്‍ ഹാസിമയ്ക്കൊപ്പമാണ് സഫിയുദ്ദീനും കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
Read Also: ഹിസ്ബുല്ല നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രായേൽ
1982 മുതല്‍ ഹിസ്ബുള്ള തലപ്പത്ത് തുടരുന്ന മുതിര്‍ന്ന നേതാവാണ് 71 വയസുകാരനായ നെയിം ക്വസെമം. ഹിസ്ബുള്ള 2006ല്‍ ഇസ്രയേലുമായി യുദ്ധം പ്രഖ്യാപിച്ച സമയത്താണ് ആദ്യമായി നെയിം വാര്‍ത്തകളില്‍ നിറയുന്നത്. ബെയ്‌റൂത്തില്‍ ഇസ്രയേല്‍ അതിര്‍ത്തി പ്രദേശമായ ക്ഫാര്‍ ഫിലയിലാണ് നെയിമിന്റെ ജനനം.
Story Highlights : Israel Calls New Hezbollah Chief Temporary Appointment
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here