Advertisement

‘രണ്ടുകോടി രൂപ തന്നില്ലെങ്കില്‍ വധിക്കും’; സല്‍മാന്‍ഖാന് നേരെ വീണ്ടും ഭീഷണി

October 30, 2024
Google News 3 minutes Read
Pay Rs 2 crore or get killed Fresh death threat to Salman Khan

നടന്‍ സല്‍മാന്‍ഖാന് നേരെ വീണ്ടും വധഭീഷണി. രണ്ടു കോടി രൂപ തന്നില്ലെങ്കില്‍ സല്‍മാനെ അപായപ്പെടുത്തുമെന്നാണ് ഭീഷണി. മുംബൈ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് സന്ദേശം എത്തിയത്. (Pay Rs 2 crore or get killed Fresh death threat to Salman Khan)

ബാബ സിദ്ദിഖിയുടെ മരണത്തിന് ശേഷം നടന്‍ സല്‍മാന്‍ഖാന്റെ നേരെയുള്ള ഭീഷണി സന്ദേശങ്ങള്‍ തുടര്‍ക്കഥ ആവുകയാണ്. ഇത്തവണ രണ്ടു കോടി രൂപയാണ് ആവശ്യം. ഒരു ഇന്ത്യന്‍ നമ്പറില്‍ നിന്നാണ് സന്ദേശം എത്തിയത്. ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ്. ആളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. ദിവസങ്ങള്‍ക്കു മുമ്പ് ട്രാഫിക് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സമാനമായ മറ്റൊരു ഭീഷണി സന്ദേശം കൂടി വന്നിരുന്നു. അന്ന് അഞ്ചുകോടി ആവശ്യപ്പെട്ടായിരുന്നു സന്ദേശം. ജംഷീദ്പൂരില്‍ നിന്നുള്ള ഒരു പച്ചക്കറി കടക്കാരനായിരുന്നു അന്ന് സന്ദേശം അയച്ചത്. ഇന്നലെ നോയിഡയില്‍ നിന്ന് ഭീഷണി സന്ദേശം അയച്ച മറ്റൊരു പുതിയ കുടി പോലീസ് പിടികൂടിയിരുന്നു. പ്രതികള്‍ക്കെല്ലാം ഇരുപതിനും 25നും ഇടയ്ക്കാണ് പ്രായമെന്നതും ശ്രദ്ധേയമാണ്.

Read Also: പാലക്കാടിന്റെ മതേതര വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന ഘട്ടത്തില്‍ ക്ലോസ് ഫൈറ്റല്ല, ക്ലോസ്ഡ് ഫൈറ്റെന്ന് തെളിയിക്കണം: രാഹുല്‍ മാങ്കൂട്ടത്തില്‍

ബാബാ സിദ്ദിഖിയുടെ വധത്തിന് പിന്നാലെ സല്‍മാന്‍ഖാന്റെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയിലേക്ക് മാറ്റിയിരുന്നു. സിനിമയുടെയും ടിവി ഷോയുടെയും എല്ലാം ചിത്രീകരണത്തിന് പോകുമ്പോള്‍ കനത്ത സുരക്ഷാ വലയത്തിലാണ് നടന്‍. ബാബാ സിദ്ദിഖിയുടെ മകന്‍ സീഷാന്‍ ബാന്ദ്രാ ഈസ്റ്റില്‍ നിന്നുള്ള എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥിയാണ്. മുന്‍ സുരക്ഷയിലാണ് സീഷാന്റെ പ്രചാരണവും. ബാബാ സിദ്ദിഖ് മരണവുമായി ബന്ധപ്പെട്ട് 15 ലേറെ ഇതുവരെ പൊലീസ് പിടിയില്‍ ആയിട്ടുണ്ട്.

Story Highlights : Pay Rs 2 crore or get killed Fresh death threat to Salman Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here