Advertisement

‘സഞ്ജു സാംസൺ എന്നൊരു താരമുണ്ട്, ഞാൻ കാണാൻ ഇഷ്ടപ്പെടുന്ന താരം’; റിക്കി പോണ്ടിങ്

October 30, 2024
1 minute Read

മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റർ റിക്കി പോണ്ടിങ്. ഈ തലമുറയിലെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരെന്ന ചോദ്യത്തിനാണ് റിക്കി പോണ്ടിങ്ങിന്റെ മറുപടി. ഞാൻ എപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന മനോഹരമായ ബാറ്ററാണ് സഞ്ജു.

സ‍ഞ്ജു സാംസൺ എന്നൊരു താരം ട്വന്റി 20 ക്രിക്കറ്റ് കളിക്കുന്നുണ്ടെന്ന് എത്രപേർക്ക് അറിയാമെന്ന് എനിക്ക് ഉറപ്പില്ല. അയാൾ ക്രീസിലെത്തുന്നതും ബാറ്റ് ചെയ്യുന്നതും ഏറെ ഇഷ്ടപ്പെടുന്നു. സ്കൈ സ്പോർട്സിൽ ഇം​ഗ്ലണ്ട് മുൻ താരം നാസർ ഹുസൈനുമായി സംസാരിക്കവെയാണ് പോണ്ടിങ് സഞ്ജുവിനെ പ്രശംസിച്ചത്.

ജോസ് ബട്ലറാണ് പരിമിത ഓവർ ക്രിക്കറ്റിൽ പോണ്ടിങ് കാണാൻ ഇഷ്ടപ്പെടുന്ന മറ്റൊരു താരം. ടെസ്റ്റ് ക്രിക്കറ്റിൽ ജോ റൂട്ട്, കെയ്ൻ വില്യംസൺ എന്നിവരുടെയും ബാറ്റിങ് കാണാൻ ഇഷ്ടപ്പെടുന്നുവെന്ന് പോണ്ടിങ് വ്യക്തമാക്കി. സഞ്ജുവിന്റെ പേര് മാത്രമല്ല, ഇന്ത്യൻ താരങ്ങളായ ശുഭ്മൻ ​ഗിൽ, രോഹിത് ശർമ, റിഷഭ് പന്ത്, വിരാട് കോഹ്‍ലി എന്നിവരുടേയും ഈ തലമുറയിൽ ഞാൻ ആസ്വദിച്ച് കാണുന്ന ബാറ്റർമാരാണെന്ന് റിക്കി പോണ്ടിങ് പറഞ്ഞു.

ഈ തലമുറയിൽ കാണാൻ ഇഷ്ടപ്പെടുന്ന താരമായി നാസർ ഹുസൈൻ തിരഞ്ഞെടുത്തത് ഇന്ത്യൻ താരം രോഹിത് ശർമയെയാണ്. തന്നോട് ബാറ്റിങ് എങ്ങനെയെന്ന് ചോദിച്ചാൽ തീർച്ചയായും അത് ബുദ്ധിമുട്ടാണെന്ന് ഞാൻ പറയും. എന്നാൽ രോഹിത് ശർമ അനായാസം ബാറ്റ് ചെയ്യുന്നു. ഞാൻ കരിയറിൽ ഓരോ ഷോട്ടും സമയമെടുത്ത് സാങ്കേതിക തികവോടെയാണ് ചെയ്തിരുന്നത്. എന്നാൽ രോഹിത് ശർമ അയാൾക്ക് ഇഷ്ടപ്പെട്ട പുൾ ഷോട്ട് നിരവധി തവണ കളിച്ചിട്ടുണ്ടെന്നും നാസർ ഹുസൈൻ വ്യക്തമാക്കി.

Story Highlights : Ricky Ponting Praises Sanju Samson

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top