‘കണ്ണൂർ കളക്ടർ പറയുന്നത് നുണ, വാക്കുകളിൽ വിശ്വാസമില്ല’; നവീൻബാബുവിന്റെ ഭാര്യ മഞ്ജുഷ

മുൻ കണ്ണൂർ എഡിഎം കെ നവീൻ ബാബുവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയൻ പറയുന്നത് നുണയെന്ന് ഭാര്യ മഞ്ജുഷ.കാര്യങ്ങൾ ഏറ്റുപറയാൻ നവീൻ ബാബുവിന് കളക്ടറുമായി യാതൊരു വിധത്തിലുള്ള ആത്മബന്ധമില്ലെന്നും കളക്ടര്‍ വീട്ടിലേക്ക് വരേണ്ടെന്ന് തീരുമാനിച്ചത് താനാണെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ വ്യക്തമാക്കി.
കേസിൽ പ്രതിയായ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ സഹായിക്കാനാണ് കളക്ടർ ഇത്തരത്തിലുള്ള മൊഴി നൽകിയത്. ജീവനക്കാരോട് സൗഹൃദപരമായി പെരുമാറാത്ത ആളാണ് കണ്ണൂര്‍ കളക്ടര്‍. അതിനാൽ തന്നെ നവീൻ ബാബു ഒരു കാരണവശാലും തനിക്ക് തെറ്റ് പറ്റിയെന്ന രീതിയിലുള്ള ഒരു ഇടപെടലും നടത്താൻ സാധ്യതയില്ല. കളക്ടര്‍ പറഞ്ഞത് കണ്ണൂര്‍ കളക്ടറേറ്റിലേ ആരും വിശ്വസിക്കില്ലെന്നും മഞ്ജുഷ കൂട്ടിച്ചേർത്തു.
Read Also: ശബരിമല സ്പോട്ട് ബുക്കിംഗ്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ മറ്റന്നാൾ അവലോകനയോഗം
അതേസമയം, യാത്രയയപ്പ് ദിവസം കളക്ടറോട് നവീൻ ബാബു തന്നോട് സംസാരിച്ചുവെന്നും ചില കാര്യങ്ങള്‍ പറഞ്ഞിരുന്നുവെന്നമാണ് കണ്ണൂര്‍ കളക്ടര്‍ പൊലീസിന് നൽകിയ മൊഴി. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ കോടതിവിധിയില്‍ പരാമര്‍ശിക്കുന്ന മൊഴി ശരിയാണെന്നായിരുന്നു അരുണ്‍ കെ വിജയന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
എന്നാൽ നവീൻ ബാബുവിന്റെ ആത്മഹത്യാ കേസിൽ റിമാൻഡിൽ കഴിയുന്ന പിപി ദിവ്യക്കായി കസ്റ്റഡി അപേക്ഷ നൽകുന്നതിൽ അവ്യക്തത നിലനിൽക്കുകയാണ്. കസ്റ്റഡി ആവശ്യം ഉന്നയിക്കുന്നതിൽ അന്വേഷണസംഘം തീരുമാനമെടുത്തില്ല. പ്രത്യേക അന്വേഷണസംഘം ഇക്കാര്യത്തിൽ ഇന്ന് തീരുമാനം എടുത്തേക്കും. കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയന്റെ മൊഴി ആയുധമാക്കാനുള്ള പ്രതിഭാഗത്തിന്റെ നീക്കം കേസിൽ പുതിയ വഴിത്തിരിവാകും. കളക്ടറുടെ മൊഴി സംശയകരമെന്നാണ് കുടുംബം വിമർശിക്കുന്നത്. വ്യാജ പരാതി ആരോപണം നേരിടുന്ന വിവാദ പെട്രോൾ പമ്പ് അപേക്ഷകൻ ടിവി പ്രശാന്തനെതിരയ നടപടികൾ വൈകുന്നതിലും നവീൻ ബാബുവിന്റെ കുടുംബം സംശയമുന്നയിക്കുന്നു.
Story Highlights : ‘Kannur collector is lying, words are not believed’; Naveenbabu’s wife Manjusha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here