ബിജെപി കൺവെൻഷനിൽ വേണ്ട പരിഗണന നൽകിയില്ല, സന്ദീപ് വാര്യർ പിണങ്ങിപ്പോയി

ഇലക്ഷൻ പ്രചാരണത്തിനിടെ ബിജെപിയിൽ പടലപ്പിണക്കം. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രധാന്യം നൽകിയില്ലെന്ന് ആരോപിച്ച് BJP നേതാവ് സന്ദീപ് വാര്യർ പിണങ്ങിപ്പോയി. സന്ദീപിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്. കഴിഞ്ഞയാഴ്ച്ചയാണ് പാലക്കാട് ബിജെപിയുടെ തെരെഞ്ഞെടുപ്പ് കൺവൻഷൻ നടന്നത്. കൺവെൻഷൻ ഉദ്ഘാടനം നടത്തിയത് ഇ ശ്രീധരൻ ആയിരുന്നു.
വേദിയിൽ രണ്ട് റോയിൽ കൃഷ്ണദാസ്, വി മുരളീധരൻ, തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടയുള്ള നേതാക്കൾ ഇരുന്നിരുന്നു. എന്നാൽ സന്ദീപ് വാര്യർക്ക് സീറ്റ് നൽകിയിരുന്നില്ല. കൺവൻഷനിൽ വേണ്ട പ്രാധാന്യം കിട്ടിയില്ല, അപ്രധാനമായ ചില നേതാക്കൾക്ക് വേദിയിൽ സീറ്റ് നൽകി എന്നതാണ് പിണക്കത്തിന്റെ കാരണമെന്നാണ് വിവരം. തുടർന്ന് പാലക്കാട്ടെ കൺവൻഷനിൽ നിന്നും പിണങ്ങിപ്പോകുകയായിരുന്നു.
Story Highlights : Sandeep Warrier Against Palakkad Bjp Covention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here