Advertisement

പുകമഞ്ഞിൽ മൂടി ഡൽഹി; വായു മലിനീകരണം അതീവ രൂക്ഷം

November 1, 2024
Google News 2 minutes Read
pollution

ദീപാവലി രാത്രിക്ക് ശേഷം ഡൽഹി ഉണരുന്നത് വിഷപുക മൂടിയ അന്തരീക്ഷത്തോടെയാണ്. നോയിഡ ഗുരുഗ്രാം ഉൾപ്പെടെയുള്ള മേഖലകളിൽ വായു മലിനീകരണ തോത് കുത്തനെ ഉയർന്നു.ദീപാവലി ആഘോഷങ്ങൾക്കിടെ നിയന്ത്രണങ്ങൾ ലംഘിച്ചു പടക്കങ്ങൾ പൊട്ടിച്ചതാണ് മലിനീകരണം രൂക്ഷമാക്കിയത്.ഡൽഹി ആനന്ദ് വിഹാറിൽ വായു ഗുണനിലവാരസൂചിക 385 രേഖപ്പെടുത്തി. പ്രവചിച്ച തരത്തിൽ മലിനീകരണം ഉയർന്നിട്ടില്ല, ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിൽ മലിനീകരണത്തോത് നിയന്ത്രിക്കാനായി എന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പ്രതികരിച്ചു.

Read Also: ക്ഷേത്ര ദർശനത്തിന് മലമുകളിലേക്ക് കയറിയവർ താഴേക്ക് വഴുതി വീണു, കർണാടകയിൽ നിരവധി തീർത്ഥാടക‍ർക്ക് പരുക്ക്

യമുന നദിയുടെ അവസ്ഥയും മോശമായി തുടരുന്നു. അമോണിയയും ഫോസ്ഫേറ്റും നിറഞ്ഞ വിഷ പത ഇപ്പോഴും നദിയിൽ രൂക്ഷമാണ്.കാറ്റിന്റെ വേഗത കുറയുന്നതോടെ വരുന്ന ദിവസങ്ങളിൽ വായു മലിനീകരണത്തോത് ഉയരാനുള്ള സാധ്യതകൾ ഉണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് വിലയിരുത്തി. മലിനീകരണ നിയന്ത്രണത്തിന് GRAP 2 പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Story Highlights :Air pollution is very severe in delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here