Advertisement

കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണമാകാം; പോലീസിന് നിയമോപദേശം ലഭിച്ചു

November 1, 2024
Google News 2 minutes Read

കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് പോലീസിന് നിയമോപദേശം. തിരൂർ സതീശന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടരന്വേഷണം നടത്താമെന്നാണ് നിയമോപദേശം. തിരൂർ സതീശന്റെ വെളിപ്പെടുത്തൽ വിചാരണക്കോടതിയെ അറിയിക്കും. അന്വേഷണസംഘത്തോട് എല്ലാം തുറന്നുപറയുമെന്ന് ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശ് പറഞ്ഞിരുന്നു.

പുതിയ വെളിപ്പെടുത്തലുകൾ ഗുരുതരമാണെന്നും, വിശദമായ അന്വേഷണം നടത്താൻ കഴിയുന്ന സാഹചര്യമാണിപ്പോഴെന്നും സിപിഐഎമ്മിന്റെ തൃശൂർ ജില്ലാ കമ്മിറ്റി ഓഫിസിൽ നടന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു. കേസിൽ പുനരന്വേഷണം വേണമെന്ന തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റിനു ശേഷം സെക്രട്ടറി എം വി ഗോവിന്ദൻ പരസ്യമാക്കിയിരുന്നു. നിയമോപദേശം കൂടി ലഭിച്ച സാഹചര്യത്തിൽ നടപടികൾ വേ​ഗത്തിലാക്കാനാണ് പൊലീസിന്റെ ശ്രമം.

Read Also: ‘കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണം കണ്ണിൽ പൊടിയിടാൻ; രഹസ്യബന്ധത്തിന്റെ ഭാഗം’; വി ഡി സതീശൻ

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണസമയത്തായിരുന്നു കൊടകര കുഴൽപ്പണകേസിന് തുടക്കമിട്ട കവർച്ചാസംഭവം. പൊലീസ് അന്വേഷണത്തിലെ നടപടികളിൽ കുഴൽപ്പണ ഇടപാട് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചെങ്കിലും കേസ് പാതിവഴിയിൽ നിലച്ചമട്ടായിരുന്നു. ബിജെപി തൃശൂർ ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂർ സതീശിന്റെ വെളിപ്പെടുത്തൽ ട്വന്റിഫോർ പുറത്തുവിട്ടതിന് പിന്നാലെയാണ് കുഴൽപ്പണക്കേസ് വീണ്ടും ചർച്ചാവിഷയമായത്.

Story Highlights : Legal advice to the police for further investigation in Kodakara Hawala case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here