Advertisement

എപ്പോഴും ക്ഷീണമാണോ?; സ്വയം ഊര്‍ജസ്വലമാകാന്‍ ചെയ്യേണ്ട കാര്യങ്ങൾ

November 1, 2024
Google News 1 minute Read

എപ്പോഴും ക്ഷീണമാണോ?. രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഒന്നും ചെയ്യാന്‍ തോന്നാത്ത വിധം ക്ഷീണം ആണെങ്കില്‍, അതിനെ നിസാരമായി കാണരുത്. മനസും ശരീരവും ഒരുപോലെ ഊര്‍ജസ്വലതയോടെ ഇരുന്നാല്‍ മാത്രമെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോകൂ. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. രാത്രി നന്നായി ഭക്ഷണം കഴിക്കാത്തതു കൊണ്ടോ ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജം ലഭിക്കാത്തതു കൊണ്ടോ ക്ഷീണം തോന്നാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായും ക്ഷീണം തോന്നാം.

ക്ഷീണം തോന്നുന്നതിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടത് പ്രധാനമാണ്. സ്വയം ഊര്‍ജസ്വലമാകാന്‍ ചില കാര്യങ്ങൾ ശ്രദ്ധിക്കാം…

ഉറക്കം പ്രധാനം

രാത്രി ഉറക്കം ശരിയാകാത്തതു കൊണ്ട് ക്ഷീണം തോന്നാം. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസം എട്ടുമണിക്കൂര്‍ ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എത്രസമയം ഉറങ്ങുന്നുവെന്നതിനൊപ്പം ഗുണമേന്മയും പ്രധാനപ്പെട്ട ഘടകമാണ്. ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും മൊബൈല്‍ഫോണ്‍, കംപ്യൂട്ടര്‍ ഉപയോഗം നിർത്തണമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

ഭക്ഷണം

ഭക്ഷണത്തിലൂടെ കൃത്യമായ ഊര്‍ജവും പോഷകങ്ങളും ലഭിക്കാത്തതു കൊണ്ടും ക്ഷീണം തോന്നാം. അതിനാല്‍ വിറ്റാമിന്‍ ബി12, വിറ്റാമിന്‍ ഡി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. കൂടാതെ ആവശ്യത്തിന് വെള്ളവും കുടിക്കുക.

മാനസികസമ്മര്‍ദങ്ങള്‍ ഒഴിവാക്കാം

ശാരീരിക ആരോഗ്യമെന്നതുപോലെ മാനസിക ആരോഗ്യവും ഏറെ പ്രധാനപ്പെട്ടതാണ്. യോഗ, ധ്യാനം, വ്യായാമങ്ങള്‍ എന്നിവ ശീലമാക്കുന്നത് മാനസിക ആരോഗ്യത്തിന് ഗുണകരമാണ്. മാനസികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെങ്കില്‍ എത്രയും വേഗം ചികിത്സതേടണം. പഠനത്തിനും ജോലിക്കും നിയോഗിക്കപ്പെട്ട സമയങ്ങളില്‍ അവ ചെയ്യുക. അതിനുശേഷം അവയില്‍നിന്ന് മാറി നില്‍ക്കുക.

ഹോബികള്‍ ശീലമാക്കാം

ജോലിയ്ക്കും പഠനത്തിനും ഇടയിലുള്ള ഇടവേളകളില്‍ ചെയ്യാന്‍ ഹോബികള്‍ വളര്‍ത്താം. പാട്ടുപാടുകയോ, നൃത്തം ചെയ്യുകയോ ചിത്രങ്ങള്‍ വരയ്ക്കുകയോ ചെയ്യാം. ഇത് ശരീരവും മനസും ഊര്‍ജസ്വലമാക്കുന്നതിന് സഹായിക്കും.

ലഹരികള്‍ ഒഴിവാക്കാം

പുകവലി, അമിതമായ മദ്യപാനം എന്നിവയെല്ലാം ആരോഗ്യത്തെ ബാധിക്കുന്നു. പുകയിലയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ ഹൃദയാരോഗ്യം, രക്തസമ്മര്‍ദം, മസ്തിഷ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കുന്നു. നല്ല ഉറക്കം കിട്ടുന്നതിനെയും ഇവ ബാധിക്കുന്നുണ്ട്.

യാത്ര പോകാം

പുതിയ സ്ഥലങ്ങളിലേക്ക് പോകുന്നതും വ്യത്യസ്തരായ ആളുകളെ പരിചയപ്പെടുന്നതും മനസിന് മാത്രമല്ല ശരീരത്തിനും സുഖം നൽകും. ഉന്മേഷം വീണ്ടെടുക്കുന്നതിനൊപ്പം ജോലിയിലേക്കും മറ്റുകാര്യങ്ങളിലേക്കും മടങ്ങിയെത്തുന്നതിന് ഉത്സാഹവും യാത്രകള്‍ നല്‍കും.

Story Highlights : Reliable ways to boost your energy levels

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here