ബിസിനസ് ക്ലാസ് ഫ്‌ളൈറ്റ് യാത്രാനുഭവം കുറഞ്ഞ ചെലവില്‍ വേണോ? വരുന്നു ഇന്‍ഡിഗോ സ്‌ട്രെച്ച്; ചിത്രങ്ങളും സവിശേഷതകളും നിരക്കും അറിയാം…

ഇന്ത്യയിലെ പ്രീമിയര്‍ ലോ-കോസ്റ്റ് കാരിയര്‍, ഇന്‍ഡിഗോ എയര്‍ലൈന്‍സ് തങ്ങളുടെ ബിസിനസ് ക്ലാസ് വിമാനമായ ഇന്‍ഡിഗോ സ്‌ട്രെച്ചിന്റെ ചിത്രങ്ങളും വിശദാംശങ്ങളും പുറത്തുവിട്ടു. ഇന്‍ഡിഗോയുടെ 18-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഓഗസ്റ്റിലാണ് ഇന്‍ഡിഗോ സ്‌ട്രെച്ച് പറന്നുതുടങ്ങുന്നത്. ബെംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് തുടങ്ങിയ പ്രധാന മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബിസിനസ് ക്ലാസ് വിമാനമാണ് ഇത്. യാത്രക്കാര്‍ക്ക് ഇപ്പോള്‍ തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് തുടങ്ങാമെന്ന് ഇന്‍ഡിഗോ അറിയിച്ചു. (This is how Indigo’s new business class Indigo Stretch looks like)
ഇന്‍ഡിഗോ സ്‌ട്രെച്ച് യാത്രയ്ക്ക് എത്ര രൂപ ചെലവുവരും?
ഡല്‍ഹി- മുംബൈ റൂട്ടിലെ ബിസിനസ് ക്ലാസ് യാത്രയ്ക്ക് പ്രാരംഭ നിരക്കായി 18,018 രൂപയാണ് ഈടാക്കുക. താങ്ങാനാകുന്ന നിരക്കില്‍ കൂടുതല്‍ പേര്‍ക്ക് ബിസിനസ് ക്ലാസ് യാത്രാനുഭവം സമ്മാനിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് അറിയിച്ചു. 12 റൂട്ടുകളിലേക്കും ഇന്‍ഡിഗോ സ്‌ട്രെച്ച് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്‍വീനിയന്‍സ് ഫീസോ അഡ്വാന്‍സ് സീറ്റ് റിസര്‍വേഷനായി അധിക ചാര്‍ജോ ഈടാക്കില്ല.

ഇന്‍ഡിഗോ സെട്രെച്ചിന്റെ പ്രധാന ഫീച്ചറുകള്‍
വിശാലമായ 2-സീറ്റ് വൈഡ് കോണ്‍ഫിഗറേഷനില്‍ ക്രമീകരിച്ചിരിക്കുന്ന കൂപ്പെ-സ്‌റ്റൈല്‍ സീറ്റുകളാകും വിമാനത്തിലുണ്ടാകുക. ഓരോ സീറ്റിലും 38 ഇഞ്ചും 21.3 ഇഞ്ച് വീതിയുമുള്ള പിച്ചുണ്ടാകും.
മറ്റ് പ്രത്യേകതകള്‍
ആറ് വിധത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഹെഡ്‌സെറ്റും നെക്ക് സപ്പോര്‍ട്ടും
എക്‌സ്ട്രാ സൗകര്യത്തിനായി അഞ്ച് ഇഞ്ച് ഡീപ്പ് ഡിക്ലൈന്‍
60-വാട്ട് യുഎസ്ബി ടൈപ്പ്-സി പവര്‍ സപ്ലൈ
ത്രീ പിന്‍ യൂണിവേഴ്‌സല്‍ ഔട്ട്‌ലെറ്റ്
ഇന്‍ഡിഗോ സെട്രെച്ചിലെ ഭക്ഷണ വിശേഷങ്ങള്‍
ഒബ്റോയ് കാറ്ററിംഗ് സേവനങ്ങളുമായി സഹകരിച്ച്, ഇന്‍ഡിഗോ ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് പ്രത്യേകം തയാറാക്കിയ ആരോഗ്യകരമായ ഭക്ഷണമാണ് വിതരണം ചെയ്യുക. യാത്രക്കാര്‍ക്ക് കോംപ്ലിമെന്ററി വെജിറ്റേറിയന്‍ മീല്‍ ബോക്‌സും വിവിധതരം പാനീയങ്ങളും ലഭിക്കും.
Story Highlights : This is how Indigo’s new business class Indigo Stretch looks like
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here