Advertisement

കൊടകര കുഴൽപ്പണ കേസിലെ ബിജെപിക്കെതിരായ പുതിയ വെളിപ്പെടുത്തൽ; രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങി എൽഡിഎഫും യുഡിഎഫും

November 1, 2024
Google News 1 minute Read

കൊടകര കുഴൽപ്പണ കേസിലെ ബിജെപിക്കെതിരായ പുതിയ വെളിപ്പെടുത്തൽ രാഷ്ട്രീയ ആയുധമാക്കാൻ ഒരുങ്ങി എൽഡിഎഫും യുഡിഎഫും. ഉപതെരഞ്ഞെടുപ്പ് വേളയിൽ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് ട്വന്റിഫോറിനോട് നടത്തിയ വെളിപ്പെടുത്തലിൽ ആടി ഉലയുകയാണ് ബിജെപി.

പഴയ നടക്കാവിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ ചാക്കുകെട്ടുകളിൽ കോഴിക്കോട് സ്വദേശി ധർമ്മരാജൻ പണം കൊണ്ടുവന്നുവെന്നും തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന പേരിലാണ് പണം എത്തിച്ചതെന്നുമാണ് സതീശിന്റെ വെളിപ്പെടുത്തൽ.

പണം എത്തിക്കുന്നതിനു മുന്നോടിയായി ധർമ്മരാജൻ ഓഫീസിൽ എത്തി. ഈ സമയം ബിജെപി സംസ്ഥാന അധ്യക്ഷനും ജില്ലാ അധ്യക്ഷനും ഓഫീസിൽ ഉണ്ടായിരുന്നുവെന്നും ഇരുവരുമായി ധർമ്മരാജൻ സംസാരിച്ചുവെന്നും സതീശ് പറയുന്നു. കൊടകര കുഴൽപ്പണക്കേസ് പോലീസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചിട്ടും ബിജെപി തങ്ങൾക്ക് പങ്കില്ലെന്ന് നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.

Read Also:കൊടകരയിലെ തേഞ്ഞൊട്ടിയ ആരോപണത്തെ ആനക്കാര്യമായി കാണുന്നില്ല,ആര്‍ക്കും ആരെയും വിലക്കെടുക്കാമല്ലോ: കെ സുരേന്ദ്രന്‍

Story Highlights : UDF, LDF Kodakara Black Money Case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here