കൂടുതൽ BJP ഓഫീസുകളിൽ കുഴൽപ്പണം എത്തിച്ചു; പണം കൈമാറ്റത്തിന് പത്തു രൂപ നോട്ടിന്റെ ടോക്കൺ
തൃശൂരിന് പുറമേ കൂടുതൽ ബിജെപി ഓഫീസുകളിൽ കുഴൽപ്പണം എത്തിച്ചെന്ന് ധർമരാജന്റെ മൊഴി. കോഴിക്കോട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിലും കുഴൽപ്പണം എത്തിച്ചു. ബിജെപി ജില്ലാ ട്രഷറർ ഉണ്ണികൃഷ്ണന് തളിയിൽ വച്ച് രണ്ടര കോടിയും ആലപ്പുഴ മേഖലാ സെക്രട്ടറി പത്മകുമാറിന് ഒന്നര കോടി രൂപയും കൈമാറി. ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസിലേക്കായും പണം എത്തിച്ചിട്ടുണ്ട് എന്ന് ധർമ്മരാജന്റെ മൊഴി.
കോന്നിയിൽ കെ സുരേന്ദ്രൻ മത്സരിച്ച സമയത്ത് പഞ്ചായത്ത് മെമ്പർമാർക്ക് പണം വിതരണം ചെയ്തു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നുതവണ കോന്നിയിൽ എത്തി. കോന്നിയിൽ എത്തുന്ന ധർമ്മരാജന് യാത്ര ചെയ്യാൻ വാഹനവും ഡ്രൈവറെയും ഏർപ്പാടാക്കി നൽകി. പത്തു രൂപ നോട്ടിന്റെ ടോക്കൺ നൽകിയാണ് ബംഗളൂരുവിൽ നിന്ന് പണം ശേഖരിച്ചതെന്നും ധർമരാജന്റെ മൊഴിയിലുണ്ട്.
Read Also: കൊടകര കവർച്ചാ കേസ്; ഇഡിയും കേസെടുത്ത് അന്വേഷിച്ചു; അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല
പണം കൈമാറ്റം ചെയ്യാൻ അടയാളമായി ഉപയോഗിച്ചത് ടോക്കൺ ആണ് ഉപയോഗിച്ചത്. പത്തു രൂപ നോട്ടിന്റെ ടോക്കൺ നൽകിയാണ് ധർമ്മരാജൻ ബെംഗളൂരുവിൽ നിന്ന് പണം ശേഖരിച്ചത്. പത്തു രൂപയുടെ നോട്ടിൻ്റെ ഫോട്ടോയെടുത്ത് ബംഗളൂരുവിലേക്ക് അയച്ചു നൽകും. പണം ശേഖരിക്കേണ്ട സ്ഥലത്തെത്തി ചിത്രത്തിലെ നോട്ട് നൽകിയശേഷം കുഴൽപ്പണം സ്വന്തമാക്കുന്നത് ആയിരുന്നു രീതി.
Story Highlights : Dharmarajan’s statement that Hawala money was delivered to more BJP offices
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here