ആദ്യപകുതിയില്‍ ലീഡ് എടുത്ത് മുംബൈ; പ്രതിരോധത്തില്‍ പതറി ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റി മത്സരത്തില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഒരു ഗോളിന്റെ ലീഡെടുത്ത് മുംബൈ സിറ്റി. ഒമ്പതാം മിനിറ്റിലായിരുന്നു മുംബൈയുടെ ഗോള്‍. ലല്ലിയന്‍സുവാല ചാങ്‌തെയുടെ വലതുവിങ്ങില്‍ നിന്നുള്ള ഗ്രൗണ്ടര്‍ ക്രോസ് നിഷ്പ്രയാസം നിക്കോളാസ് കരെലിസ് വലയിലേക്ക് തട്ടിയിടുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയിലെ പിഴവ് ആദ്യഗോളില്‍ തന്നെ വ്യക്തമായിരുന്നു. ഗോള്‍ നേടിയതിന് ശേഷവും മുംബൈ മുന്നേറ്റനിര നിരന്തരം ബ്ലാസ്റ്റേഴ്‌സ് പ്രതിരോധനിരയെ പരീക്ഷിച്ചു കൊണ്ടിരുന്നു. 25-ാം മിനിറ്റില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായി മുബൈയുടെ ബോക്‌സിന് തൊട്ടുവെളിയില്‍ ഇടതുവശത്ത് നിന്ന് ലഭിച്ച ഫ്രീകിക്ക് അഡ്രിയാന്‍ ലൂണ എടുത്തെങ്കിലും ആദ്യപോസ്റ്റിനരികിലൂടെ പുറത്തേക്ക് പോയി. മുംബൈയുടെ യോല്‍ വാന്‍ നീഫ് ജിമെനെസിനെ ഫൗള്‍ ചെയ്തതിനായിരുന്നു ഫ്രീകിക്ക്. റഫറിയുടെ ദേഷ്യത്തില്‍ പന്ത് എറിഞ്ഞതിന് വാന്‍ നീഫിനെ മഞ്ഞക്കാര്‍ഡും ലഭിച്ചു. ആദ്യപകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആറ് ഷോട്ടുകള്‍ എടുത്തെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിലേക്കായിരുന്നില്ല.
Story Highlights: Indian Super League Kerala Blasters vs Mumbai City Match First half
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here