Advertisement

കുഴൽപ്പണ കേസ് വെളിപ്പെടുത്തിയത് ശോഭാ സുരേന്ദ്രൻ പറഞ്ഞിട്ട്; തിരൂർ സതീഷ്

November 3, 2024
Google News 2 minutes Read
thi

കൊടക്കര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ പുറത്തു പറയാൻ തന്നോട് പറഞ്ഞത് ശോഭാ സുരേന്ദ്രൻ ആണെന്ന് ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷ്.കുഴൽപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശോഭയോട് മാത്രമല്ല പല സംസ്ഥാനതല നേതാക്കളോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ശോഭാ സു​രേന്ദ്രന് സംസ്ഥാന അധ്യക്ഷ പദവിയിൽ താൽപ്പര്യമുണ്ടായിരുന്നുവെന്നും സതീഷ് വ്യക്തമാക്കി.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെയും ശോഭയെയും വെട്ടിലാകുന്ന ഒട്ടേറെ പ്രതികരണങ്ങളാണ് ഇപ്പോൾ തിരൂർ സതീഷ് നടത്തിയിരിക്കുന്നത്. കുഴൽപ്പണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ധൈര്യമായി പറയണമെന്നും, അത് നവംബർ ഡിസംബർ മാസങ്ങളിൽ പറയുന്നതാണ് ഉചിതമെന്നും ഈ സമയത്താണ് ബിജെപിയുടെ സംഘടനാ തെരഞ്ഞെടുപ്പ് നടക്കുന്നത്, സ്വാഭാവികമായും തനിക്ക് ബിജെപി സംസ്ഥാന പ്രസിഡന്റ് ആകാൻ കഴിയുമെന്ന തരത്തിലായിരുന്നു ശോഭയുടെ പ്രതികരണമെന്നും തിരൂർ സതീഷ് പറയുന്നു.

Read Also: ‘പാർട്ടിയിൽ നിന്ന് പുറത്താക്കി എന്നത് നുണ; വെളിപ്പെടുത്തൽ തുടരും; സുരേന്ദ്രൻ ഒരു കോടി രൂപ തട്ടിയെടുത്തു’; തിരൂർ സതീശ്

കൊടകര കുഴൽപ്പണ കേസിൽ വെളിപ്പെടുത്തൽ തുടരുമെന്നും കണ്ണിൽ കണ്ട സത്യങ്ങൾ വിളിച്ചു പറയുമെന്നും തിരൂർ സതീശ്. 2021 ഏപ്രിൽ 2 തീയതി വാക്കുകളാക്കി ധർമ്മരാജൻ കൊണ്ടുവന്നത് പണമായിരുന്നു. അതാണ് താൻ വെളിപ്പെടുത്തിയത്. പോലീസിന് നൽകിയ മൊഴിയിൽ നിന്ന് വിരുദ്ധമായി സത്യങ്ങളാണ് ഞാൻ രണ്ടുദിവസമായി വെളിപ്പെടുത്തിയതെന്ന് സതീഷ് മാധ്യമങ്ങളോട് പറ‍ഞ്ഞു.

എന്നാൽ, കുഴൽപ്പണക്കേസുമായി ബന്ധപ്പെട്ട് തിരൂർ സതീഷനുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ശോഭാ സുരേന്ദ്രൻ പറഞ്ഞിരുന്നു. തിരൂർ സതീഷിനു പിന്നിൽ താനാണെന്നു വരുത്തിത്തീർക്കാൻ ശ്രമം നടക്കുകയാണെന്നും അവർ ആരോപിക്കുകയുണ്ടായി. സതീഷൻ തന്നോട് കുഴൽപ്പണ കേസിനെ കുറിച്ച് പറഞ്ഞിട്ടില്ല. സതീഷനെ സാമ്പത്തിക ക്രമക്കേട് നടത്തി പുറത്താക്കിയെന്ന് അറിയുന്നത് ജില്ലാ അധ്യക്ഷൻ പറഞ്ഞിട്ടാണെന്നും ഒരു സംഘടന വിഷയവും പറയാൻ സതീഷൻ ബന്ധപ്പെട്ടിട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ പറയുന്നു.

Story Highlights : Shobha Surendran told him to reveal the disclosure related to the kodakkara black money case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here