Advertisement

പൊലീസ് മെഡലിലെ അക്ഷര തെറ്റിൽ അന്വേഷണം ആരംഭിച്ചു

November 3, 2024
Google News 2 minutes Read
medal

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിലെ വീഴ്ചയെ കുറിച്ച് പൊലീസ് ആസ്ഥാനത്തെ ഡിഐജി സതീഷ് ബിനോ അന്വേഷിക്കും.തിരുവനന്തപുരത്തെ ഭഗവതി ഏജൻസിയാണ് മെഡലുകൾ തയ്യാറാക്കിയത്. നവംബർ ഒന്നിന് വിശിഷ്ട സേവനത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ മെഡലുകളിലാണ് ഗുരുതരമായ പിഴവുകൾ കണ്ടെത്തിയിരുന്നത്.

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ’ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് വിതരണം ചെയ്ത മെഡലിൽ ആലേഖനം ചെയ്തിരുന്നത്. പകുതിയോളം പേർക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു. ഒക്ടോബർ 23നായിരുന്നു മെഡൽ തയ്യാറാക്കാൻ ഏജൻസിക്ക് ഓർഡർ നൽകിയത്. ഒക്ടോബർ 29 നാണ് ഭഗവതി ഏജൻസി മെഡലുകള്‍ കൈമാറിയത്.

Read Also: പരപ്പൻപാറ ഭാഗത്ത് മരത്തിൽ കുടുങ്ങിയ നിലയിൽ മൃതദേഹഭാ​ഗം; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലേതെന്ന് സംശയം

സംഭവം വാർത്തയായതോടെ പ്രശ്നത്തിൽ സംസ്ഥാന പൊലീസ് മേധാവി ഇടപെട്ടു.അക്ഷരത്തെറ്റ് വന്ന മെഡലുകൾ ഉടൻ തിരികെ വാങ്ങി പകരം മെഡലുകൾ നൽകാൻ ടെൻഡർ എടുത്ത സ്ഥാപനത്തിന് DGP നിർദേശം നൽകി. അടിയന്തരമായി പുതിയ മെഡലുകൾ വിതരണം ചെയ്യണമെന്നാണ് നിർദേശം. ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിയാതെ പോയത് എങ്ങനെയെന്നതും പരിശോധിക്കും.

Story Highlights : The police have started an investigation on spelling mistake in chief ministers police medal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here