Advertisement

പാലക്കാട് കോൺഗ്രസ്- ബിജെപി ഡീൽ ഉണ്ടായിരുന്നു; കെ കെ ശൈലജ ടീച്ചർ

November 3, 2024
Google News 2 minutes Read
shailaja

പാലക്കാട് കോൺഗ്രസ്- ബിജെപി ഡീൽ ഉണ്ടായിരുന്നുവെന്ന് കെ കെ ശൈലജ ടീച്ചർ. പാലക്കാടാണ് ഉപതെരഞ്ഞെടുപ്പ് വരേണ്ടത് എന്ന് യുഡിഎഫ് തീരുമാനിച്ചതിനാൽ മാത്രമാണ് അവിടെ ഉപതെരഞ്ഞെടുപ്പ് ഉണ്ടായത്. വടകരയിൽ സഹായിച്ചാൽ പാലക്കാട് തിരിച്ച് സഹായിക്കാമെന്ന ഡീൽ ഉണ്ടായിരുന്നുവെന്ന് പലരും പറഞ്ഞതാണ്. പി സരിനും പറയുന്നത് അന്ന് ആ ഡീൽ ഉണ്ടായിരുന്നു എന്നാണ്.ഇതേക്കുറിച്ച് ഞങ്ങൾ പറഞ്ഞപ്പോഴും ആരും വിശ്വസിച്ചില്ലായെന്നും ശൈലജ ടീച്ചർ വ്യക്തമാക്കി.

Read Also: ഷാഫി ഞാനിവിടെ ഉണ്ട്… രാഹുലേ കൈ തന്നിട്ട് പോ; സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുലും ഷാഫിയും

‘പാലക്കാട് എല്ലാ വർഗീയശക്തികളും ഒന്നിച്ചു ചേർന്നു.പാലക്കാട് ജനാധിപത്യവാദികളായ വോട്ടർമാർ അത് പരാജയപ്പെടുത്തണം എന്നാണ് അഭ്യർത്ഥിക്കാൻ ഉള്ളത്. കോൺഗ്രസിനകത്ത് തന്നെയുള്ള ആളുകൾ അങ്ങനെ ഡീൽ ഉണ്ടായിരുന്നു എന്ന് പറയാൻ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസിലുള്ള എല്ലാവരും ഇത്തരം രീതികൾ ഇഷ്ടപ്പെടുന്നവരാണെന്ന് കരുതുന്നില്ല. ജനാധിപത്യമതേതര അന്തരീക്ഷം നിലനിർത്താൻ ആഗ്രഹിക്കുന്ന കോൺഗ്രസുകാർ സരിന് വോട്ട് ചെയ്യണമെന്നും പാലക്കാട്‌ ഇടതു പക്ഷത്തിൽ അതൃപ്തി ഇല്ലെന്നും ശൈലജ ടീച്ചർ കൂട്ടിച്ചേർത്തു.

Story Highlights : There was a Palakkad Congress-BJP deal; KK Shailaja Teacher

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here