Advertisement

പാലക്കാട് കോൺഗ്രസിൽ 35 വർഷം സജീവമായിരുന്ന നേതാവ് ബിജെപിയിൽ

November 4, 2024
Google News 1 minute Read

പാലക്കാട് കോൺഗ്രസിൽ വീണ്ടും പൊട്ടിത്തെറി. പിരായിരിയിലെ പ്രാദേശിക നേതാവ് പുരുഷോത്തമൻ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. കോൺഗ്രസ് ഗാന്ധിദർശൻ സമിതിയുടെ മണ്ഡലം സെക്രട്ടറിയായിരുന്നു പുരുഷോത്തമൻ പിരിയാരി. ഓവർസീസ് ഇന്ത്യൻ കൽച്ചറൽ കോൺഗ്രസിന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

35 വർഷത്തോളം കോൺഗ്രസിൽ സജീവമായി പ്രവർത്തിച്ചിരുന്ന പുരുഷോത്തമൻ പിരായിരിയാണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ അദ്ദേഹം അംഗത്വം സ്വീകരിച്ചു.

കോൺഗ്രസിന്റെ ഏകാധിപത്യവും അഹംഭാവവുമാണ് കോൺഗ്രസ് വിടാൻ കാരണമെന്ന് പുരുഷോത്തമൻ പറഞ്ഞു. സാധാരണ പാർട്ടി പ്രവർത്തകരുടെ അഭിപ്രായങ്ങൾ മാനിക്കാതെയാണ് കോൺഗ്രസ് നേതൃത്വം തീരുമാനങ്ങൾ കൈക്കൊള്ളുന്നത്. സാധാരണ കോൺഗ്രസുകാരനെ സംബന്ധിച്ച് ഇത്തരം ഏകാധിപത്യം ഉൾക്കൊള്ളാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാദ്ധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Story Highlights : Palakkad Congress Leader joins bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here