Advertisement

ശോഭ സുരേന്ദ്രന്റെ വാദം പൊളിയുന്നു; വീട്ടിലെത്തിയ ചിത്രങ്ങൾ പുറത്തുവിട്ട് തിരൂർ സതീശൻ

November 4, 2024
Google News 1 minute Read

ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശിന്റെ വീട്ടിൽ എത്തിയില്ലെന്ന ശോഭാസുരേന്ദ്രന്റെ വാദം തെറ്റെന്ന് തെളിയിക്കുന്ന ചിത്രം പുറത്ത്. തിരൂർ സതീശന്റെ വീട്ടിൽ ഭാര്യയോടും മകനോടും ഒപ്പം ശോഭാ സുരേന്ദ്രൻ നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നത്. തിരൂർ സതീശനാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.

സതീശൻ്റെ വീട്ടിൽ താൻ വന്നിട്ടേയില്ല എന്നായിരുന്നു ഇന്നലെ ശോഭാസുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ശോഭാ സുരേന്ദ്രൻ വീട്ടിലെത്തിയ ചിത്രങ്ങളാണ് തിരൂർ സതീഷ് പുറത്തുവിട്ടത്.
ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമാണ് പുറത്തുവിട്ടതെന്ന് തിരൂർ സതീശ് പ്രതികരിച്ചു.

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശിന്‍റെ ആരോപണങ്ങള്‍ക്ക് പിന്നില്‍ സിപിഐഎം ആണെനന്നായിരുന്നു ശോഭ സുരേന്ദ്രൻ ഇന്നലെ പറഞ്ഞത്. ആരോപണങ്ങള്‍ക്ക് തീശനെ സിപിഐഎം വിലയ്‌ക്കെടുത്തെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു. സതീഷൻ തന്നെ കാണാൻ വന്നിട്ടില്ലെന്നും സതീഷിന്റെ വീട്ടിൽ ഒരിക്കലും പോയിട്ടില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു.

ബിജെപിയെ തകര്‍ക്കാനുള്ള സിപിഐഎമ്മിന്‍റെ ശ്രമങ്ങളാണ് ഇത്. പറയുന്നത് സതീശാണെങ്കിലും പ്രവര്‍ത്തിക്കുന്നത് എകെജി സെന്‍ററാണ്. ഏത് നമ്പറില്‍ നിന്നാണ് സതീശൻ തന്നെ വിളിച്ചതെന്ന് കണ്ടെത്തണം. ആ നമ്പര്‍ വെളിച്ചത്ത് കൊണ്ടുവരണം.സതീശനെ കൊണ്ട് സുരേന്ദ്രനെതിരെ പറയിച്ച് തനിക്ക് പ്രസിഡന്‍റ് ആകേണ്ട കാര്യമില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു.

Story Highlights : Shobha Surendran in Thirur Satheesan’s home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here