Advertisement

കൊടകര വെളിപ്പെടുത്തൽ; ശോഭാ സുരേന്ദ്രന്റെ വാർത്ത സമ്മേളനത്തിൽ ട്വൻ്റിഫോറിന് വിലക്ക്

November 4, 2024
Google News 1 minute Read
shobhak

ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വാർത്ത സമ്മേളനത്തിൽ ട്വൻ്റിഫോറിന് വിലക്ക്. രാവിലെ 10 മണിക്ക് ശോഭാസുരേന്ദ്രന്റെ വസതിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ നിന്നാണ് ട്വന്റി ഫോറിനെ വിലക്കിയത്. ഇനി തന്റെ ഒരു വാർത്ത സമ്മേളനത്തിലും ചാനലിനെ പങ്കെടുപ്പിക്കില്ലെന്നും ശോഭ പറഞ്ഞു. ട്വന്റി ഫോറിനൊപ്പം മറ്റൊരു ചാനലിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൊടകര കുഴൽപ്പണക്കേസിൽ ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീഷന്റെ വെളിപ്പെടുത്തൽ ട്വന്റി ഫോർ പുറത്തുവിട്ടതാണ് വിലക്കിന് ആധാരം.

തിരൂർ സതീഷിന്റെ വീട്ടിൽ താൻ ഒരിക്കലും പോയിട്ടില്ല എന്നാണ് ഇന്നലെ ശോഭാ സുരേന്ദ്രൻ പറഞ്ഞത്. എന്നാൽ ശോഭയുടെ ഈ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ഫോട്ടോകൾ പുറത്തുവിട്ടിരിക്കുകയാണ് തിരൂർ സതീഷ്. ശോഭയും സതീഷിന്റെ കുടുംബാംഗങ്ങളും ഒന്നിച്ചു നിൽക്കുന്ന ഫോട്ടോയാണ് സതീഷ് പുറത്തുവിട്ടത്. ഫോട്ടോ തന്റെ വീട്ടിൽ വച്ച് എടുത്തതെന്ന് സതീഷ് പറയുന്നു.

Story Highlights : Twentyfour banned from Shobha Surendran’s press conference

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here