Advertisement

‘കൃഷിമന്ത്രി പ്രസാദ് വെറും ഉദ്ഘാടകൻ മാത്രം, ജില്ലയിലെ ഒരു വിഷയത്തിലും ഇടപെടില്ല’: CPIM ആലപ്പുഴ സമ്മേളനത്തിൽ വിമർശനം

November 5, 2024
Google News 1 minute Read

CPIM ആലപ്പുഴ ഏരിയ സമ്മേളനത്തിൽ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനം. CPIM ആലപ്പുഴ ഏരിയ കമ്മിറ്റിയിൽ കച്ചവട താല്പര്യമുള്ളവരും മാഫിയ ബന്ധമുള്ളവരും. മെറിറ്റ് ഉള്ളവരെ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കി. അഡ്ഹോക്ക് കമ്മിറ്റി പിരിച്ചു വിട്ടു പുതിയ കമ്മിറ്റി രൂപീകരിച്ചത് ചട്ടവിരുദ്ധമായെന്നും വിമർശനം.

ലഹരി കടത്ത് ആരോപണ വിധേയനായ മുൻ ഏരിയ കമ്മിറ്റി അംഗത്തെ പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കുന്നു. അമിത ന്യൂനപക്ഷ പ്രീണനം പാർട്ടി പാരമ്പര്യ വോട്ടുകളിൽ വിള്ളൽ ഉണ്ടാക്കി. പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ പോലും വിളിക്കാൻ പറ്റാത്ത സ്ഥിതിയെന്നും വിലയിരുത്തൽ.

പൊലീസ് കള്ള കേസുകൾ ഉണ്ടാക്കുന്നു. സിപിഐ വകുപ്പുകൾക്കെതിരെ രൂക്ഷ വിമർശനം. കൃഷിമന്ത്രി പി പ്രസാദ് വെറും ഉദ്ഘാടകൻ മാത്രം. ജില്ലയിലെ ഒരു വിഷയത്തിലും ഇടപെടില്ല. വള്ളംകളി നടത്തിയത് മാധ്യമങ്ങൾ ഏറ്റെടുത്ത ശേഷം. ആലപ്പുഴ നഗരസഭാ ഭരണം കുത്തഴിഞ്ഞു. ബിസിനസുകാരെ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ ആക്കരുത് എന്നും സമ്മേളനത്തിൽ ആവശ്യം ഉയർന്നു.

Story Highlights : CPIM Alapuzha against p prasad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here