Advertisement

ഇരുട്ടടിയുമായി റെയിൽവേ, കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു

November 5, 2024
Google News 1 minute Read
water logging in tirunelveli railway track trains cancelled

കൊല്ലം എറണാകുളം മെമു കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചു. കോച്ചുകളുടെ എണ്ണം 12ൽ നിന്നും 8 ആയി വെട്ടിക്കുറച്ചു. തിരുവനന്തപുരം എറണാകുളം റൂട്ടിൽ യാത്രാക്ലേശം രൂക്ഷമായതിനെ തുടർന്നാണ് മെമു സർവീസ് ആരംഭിച്ചത്. മറ്റ് സർവീസുകൾക്ക് ആവശ്യമായ കോച്ചുകൾ ഇല്ലെന്ന് റെയിൽവേ അറിയിച്ചു. പുനലൂർ വരെ സർവീസ് നീട്ടുമെന്ന റെയിൽവേയുടെ വാഗ്‌ദാനവും നടപ്പായില്ല.

വൈകിട്ട് 6.15ന് എറണാകുളം ജംഗ്ഷനിൽ (സൗത്ത്) നിന്നു പുറപ്പെടുന്ന കോട്ടയം വഴിയുള്ള കൊല്ലം മെമു ട്രെയിനിന്റെ കോച്ചുകളുടെ എണ്ണമാണു കഴിഞ്ഞ കുറച്ചു ദിവസമായി കുറച്ചത്. നേരത്തേ 12 കോച്ചുകളുള്ള മെമുവായിരുന്നു സർവീസ് നടത്തിയിരുന്നത്.

4 ദിവസമായി 8 കോച്ചുകളുള്ള മെമുവാണു സർവീസിന് ഉപയോഗിക്കുന്നതെന്നു യാത്രക്കാർ പറയുന്നു. എറണാകുളത്തു ജോലി ചെയ്തു കോട്ടയം ഭാഗത്തേക്കു മടങ്ങുന്നവർ പ്രധാനമായും ആശ്രയിക്കുന്നത് ഈ ട്രെയിനാണ്.

പഴയ പോലെ 12 കോച്ചുകളുള്ള മെമു പുനഃസ്ഥാപിക്കണമെന്നാണു യാത്രക്കാരുടെ ആവശ്യം. ഇതിനൊപ്പം ഈയിടെ അനുവദിച്ച കൊല്ലം– എറണാകുളം മെമു വൈകിട്ടു കൂടി സർവീസ് നടത്തണമെന്നും ആവശ്യമുണ്ട്.

Story Highlights : ernakulam-kollam memu overcrowding crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here