Advertisement

‘സായ്‌പല്ലവി, എന്തൊരു നടിയാണ് നിങ്ങൾ, അവസാന 10 മിനിറ്റില്‍ നിങ്ങളെന്റെ ശ്വാസമെടുത്തു’; അഭിനന്ദിച്ച് ജ്യോതിക

November 5, 2024
Google News 2 minutes Read

വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താന്‍ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും നടി ജ്യോതിക. ഫേസ്ബുക്കിലൂടെയാണ് ആശംസ അറിയിച്ചത്. ഓരോരുത്തരെയും പേരെടുത്ത് അഭിന്ദിച്ചിരിക്കുകയാണ് താരം.

വജ്രം പോലെ തിളങ്ങുന്ന സിനിമയാണ് സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി സൃഷ്ടിച്ചതെന്നും ജയ് ഭീമിനു ശേഷം താന്‍ കണ്ട മറ്റൊരു തമിഴ് ക്ലാസിക് ആണ് അമരനെന്നും ജ്യോതിക സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

‘അമരനും ടീമിനും സല്യൂട്ട്, സംവിധായകന്‍ രാജ്കുമാര്‍ പെരിയസാമി ഒരു വജ്രമാണ് നിങ്ങള്‍ സൃഷ്ടിച്ചത്. ജയ്ഭീമിന് ശേഷം തമിഴ് സിനിമയില്‍ മറ്റൊരു ക്ലാസിക് കൂടി. അഭിനന്ദനങ്ങള്‍ ശിവകാര്‍ത്തികേയന്‍. ഈ വേഷം കൈകാര്യം ചെയ്യാനുളള നിങ്ങളുടെ പരിശ്രമവും കഠിനാധ്വാനവും ഊഹിക്കാന്‍ കഴിയും. സായിപല്ലവി എന്തൊരു നടിയാണ് നിങ്ങള്‍. അവസാനത്തെ 10 മിനിറ്റില്‍ നിങ്ങള്‍ എന്റെ ഹൃദയവും ശ്വാസവും എടുത്തു. നിന്നെ ഓര്‍ത്ത് അഭിമാനിക്കുന്നു’- ജ്യോതിക കുറിച്ചു.

‘ശ്രീമതി ഇന്ദു റിബേക്ക വര്‍ഗീസ് നിങ്ങളുടെ ത്യാഗവും പോസിറ്റിവിറ്റിയും ഞങ്ങളുടെ ഹൃദയങ്ങളെ സ്പര്‍ശിക്കുകയും ആത്മാവിനെ പ്രകാശിപ്പിക്കുകയും ചെയ്തു. മേജര്‍ മുകുന്ദ് വരദരാജന്‍ ഓരോ പൗരനും നിങ്ങളുടെ വീര്യം ആഘോഷിക്കുന്നു, ഞങ്ങളുടെ കുട്ടികളെ നിങ്ങളെപ്പോലെ വളര്‍ത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇത് ഇന്ത്യന്‍ സൈന്യത്തിനുളള ഉചിതമായ ആദരാഞ്ജലിയാണ്. ജയ് ഹിന്ദ്, ദയവായി ഈ വജ്രം പ്രേക്ഷകർ കാണാതെ പോകരുത്’- ജ്യോതിക കുറിച്ചു.

മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് മുകുന്ദായി എത്തുന്നത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വര്‍ഗീസ് ആയി സായ് പല്ലവിയും. ശിവകാര്‍ത്തികേയൻ-സായ്‌പല്ലവി കോംബോയിൽ എത്തിയ ചിത്രമാണ് ‘അമരൻ’. ചിത്രം ആഗോളതലത്തില്‍ 150 കോടി ക്ലബിൽ ഇടം നേടി കഴിഞ്ഞു.

Story Highlights : jyothika appreciates sai pallavi and amaran team

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here