‘പറഞ്ഞതെല്ലാം സത്യങ്ങൾ; ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറഞ്ഞില്ല’; തിരൂർ സതീഷ്
കൊടകര കുഴൽപ്പണ കേസിൽ പറഞ്ഞതെല്ലാം സത്യങ്ങളാണെന്ന് തിരൂർ സതീഷ്. കണ്ടകാര്യങ്ങൾ മൊഴിയായി നൽകുമെന്ന് തിരൂർ സതീഷ് ട്വന്റിഫോറിനോട് പറഞ്ഞു. പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളാണെന്ന് സതീഷ് വ്യക്തമാക്കി. കൂടുതൽ കാര്യങ്ങൾ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തും.
പാർട്ടിക്ക് നല്ല നേതൃത്വം വേണം. ആരോപണങ്ങൾക്ക് ഇതുവരെ പാർട്ടി നേതൃത്വം മറുപടി പറഞ്ഞിട്ടില്ല. പകരം വ്യക്തിഹത്യ നടത്തുന്നുവെന്ന് സതീഷ് പറയുന്നു. തെരഞ്ഞെടുപ്പ് വേളയിൽ പറഞ്ഞതിന് പിന്നിൽ ലക്ഷ്യങ്ങളില്ല. സംഘടനയെ ദുർബലപ്പെടുത്തുന്നതിനോ പ്രതിരോധത്തിലാക്കാനോ അല്ല. സത്യങ്ങൾ വിളിച്ച് പറയാൻ പ്രത്യേക സമയങ്ങളില്ല. മനസ് പാകപ്പെട്ടെന്ന് ബോധ്യമായപ്പോൾ തുറന്നുപറയുമെന്ന് സതീഷ് പറയുന്നു.
Read Also: കൊടകര കുഴൽപ്പണ കേസ്; തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് കോടതിയിലേക്ക്
പണം വന്നതും പോയ വഴികളും പൊലീസിനോട് പറയും. താൻ പറയുന്നതിൽ സത്യസന്ധയുണ്ടോ ഇല്ലെയെന്ന് പൊതുജനത്തിന് മനസിലാകുമെന്ന് സതീഷ് പറഞ്ഞു. ശോഭ സുരേന്ദ്രൻ എന്തിനാണ് ബേജാറാകുന്നതെന്ന് അറിയില്ലെന്ന് അദ്ദേഹം പറയുന്നു. തനിക്ക് ഒരു ബേജാറും ഇല്ല. പുറത്തുവിട്ട ഫോട്ട വ്യാജമല്ല. ശോഭയുടെ വീട് മാധ്യമങ്ങൾ പരിശോക്കട്ടേയെന്ന് സതീഷ് പറഞ്ഞു.
അതേസമയം കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് അനുമതി തേടി പൊലീസ് നാളെ കോടതിയെ സമീപിക്കും. ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീശ് ട്വന്റിഫോറിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം. അന്വേഷണസംഘം തുടരന്വേഷണത്തിന് നാളെ കോടതിയിൽ അപേക്ഷ നൽകും.
Story Highlights : Tirur Satheesh says that his revelation in Kodakara hawala case is true
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here