Advertisement

‘CCTV ദൃശ്യങ്ങൾ പരിശോധിക്കണം; സംഘർഷസാധ്യതയുണ്ടാക്കി രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാക്കി; രാഹുലെവിടെ?’ ബിജെപി നേതാക്കൾ

November 6, 2024
Google News 2 minutes Read

കോടികണക്കിന് കള്ളപ്പണം കൊണ്ടുവന്നിട്ട് പൊലീസുകാരെ പരിശോധന നടത്താൻ അനുവദിച്ചില്ലെന്ന് ബിജെപി നേതാക്കൾ. സംഘർഷമുണ്ടാക്കി പണവുമായി രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടാക്കിയെന്ന് വിവി രാജേഷ് പറഞ്ഞു. കോൺഗ്രസിനെതിരെ ഇത്ര വലിയ ആരോപണം ഉണ്ടായിട്ട് രാഹുൽ മാങ്കൂട്ടത്തിൽ എവിടെയെന്നാണ് ചോദ്യമെന്ന് എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ ചോദിച്ചു. മുറികൾ പരിശോധിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു.

എല്ലാ മുറികളും പൊലീസ് പരിശോധിച്ചിട്ടില്ലെന്ന് വിവി രാജേഷ് പറഞ്ഞു. വനിതാ നേതാവ് പൊലീസുകാരോട് വന്ന് കയർത്തു. പണം മാറ്റാനുള്ള എല്ലാ സാഹചര്യങ്ങളും പൊലീസ് ഒരുക്കി നൽകി. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് വിവി രാജേഷ് പറഞ്ഞു.

Read Also: കോൺഗ്രസ് റൂമുകൾ മാത്രം പരിശോധിച്ചാൽ മതിയോയെന്ന് ഷാഫി; നിയമപരമായി നേരിടുമെന്ന് വികെ ശ്രീകണ്ഠൻ

തെരഞ്ഞെടുപ്പ് കമ്മീഷന് സംബവത്തിൽ പരാതി നൽകി കഴിഞ്ഞെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. ഇ-മെയിൽ മുഖാന്തരമാണ് പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങളും എല്ലാ മുറികളും പരിശോധിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സത്യാവസ്ഥ പുറത്തുവരണമെന്ന് കൃഷ്ണകുമാർ. സംശായസ്പദമായി സൂക്കേഴ്‌സിൽ പണം കൊണ്ടുപോയെന്നാണല്ലോ ആരോപണം. അത് പൊലീസ് തെളിയിക്കട്ടെയെന്ന് കൃഷ്ണകുമാർ പറഞ്ഞു. ബിജെപി പരിശോധനയ്ക്കായി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി.

Story Highlights : BJP leader reacts in Palakkad hotel raid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here