Advertisement

‘ബിജെപിക്കും സിപിഐഎമ്മിനും ഒരേ സ്വരം ഒരേ താളം, തൃശൂരിലെ ഡീൽ പാലക്കാടും ആവർത്തിക്കുന്നു’; കെ മുരളീധരൻ

November 6, 2024
Google News 2 minutes Read

സിപിഐഎം നയം മാറ്റത്തിന്റെ ഉദ്ഘാടനമാണ് പാലക്കാട് കണ്ടതെന്ന് കെ മുരളീധരൻ. കോൺഗ്രസിനൊപ്പം ചേരുകയെന്ന യച്ചൂരിയുടെ നയത്തിൽ നിന്ന് മാറി ബിജെപിയോട് അടുക്കുകയാണ് പാർട്ടി. ബിജെപിക്കും സിപിഐഎമ്മിനും ഒരേ സ്വരം ഒരേ താളം മേളം. തൃശൂരിലെ ഡീൽ പാലക്കാടും ആവർത്തിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.

കൊടകര കേസ് മറക്കാൻ ബിജെപിയെ സഹായിക്കുകയാണ് സിപിഐഎം. ഇരുപാർട്ടികൾക്കും മുഖ്യ ശത്രു കോൺഗ്രസാണ്. സ്ത്രീകളുടെ മുറിയിൽ വനിത പൊലീസ് ഇല്ലാതെ കയറിയത് പാർട്ടി ഗൗരവത്തോടെ കാണും. നിയമപോരാട്ടം നടത്തുമെന്നും കെ മുരളീധരൻ പ്രതികരിച്ചു.

അതേസമയം പാലക്കാട് കോൺഗ്രസിനായി കള്ളപ്പണം എത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആരോപിച്ചിരുന്നു. പൊലീസെത്തും മുൻപേ പണം ഒളിപ്പിച്ചുവെന്നും മുഴുവൻ വിവരങ്ങളും ഉടൻ പുറത്തു വരുമെന്നും അദ്ദേഹം പ്രതികരിച്ചു. കള്ളപ്പണം എത്തിയന്ന വിവരം സിപിഐഎമ്മിന് ലഭിച്ചിട്ടുണ്ട്. ആളെക്കൂട്ടി ബലംപ്രയോഗിച്ച് മറയ്ക്കാനാവില്ല. എല്ലാ വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ താന്‍ ഹോട്ടലില്‍ നിന്ന് പിന്‍വാതിലൂടെ പുറത്തേക്ക് ഇറങ്ങിയെന്ന ആരോപണം തെളിക്കുന്ന എന്തെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ വെല്ലിവിളിച്ച് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നു. തന്റെ നീല ട്രോളി ബാഗ് പരിശോധിക്കാന്‍ പൊലീസിന് നല്‍കാന്‍ തയാറാണെന്നും പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം താന്‍ പ്രചാരണം നിര്‍ത്താന്‍ തയാറാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വെല്ലുവിളിച്ചു. പൊലീസിന് ആ പണം കണ്ടെത്തി ആരോപണങ്ങള്‍ തെളിയിക്കാന്‍ വളരെയെളുപ്പമല്ലേ എന്നിട്ടും ഇതുവരെ പണമെവിടെയെന്ന് കണ്ടെത്താത്തത് എന്താണെന്നും രാഹുല്‍ ചോദിച്ചു. പൊലീസും പാര്‍ട്ടി മാധ്യമവും വരെ സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. സംശയാസ്പദമായി ഒരു തെളിവും അവര്‍ക്കാര്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല. ഇവരെയൊക്കെ നിയന്ത്രിക്കാന്‍ തനിക്ക് കഴിയുമെന്നാണെങ്കില്‍ തന്നെ എല്‍ഡിഎഫ് കണ്‍വീനറാക്കിക്കൂടേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.

Story Highlights : K. Muraleedharan react raid in Palakkad Congress leaders’ rooms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here