Advertisement

കെ കെ ശൈലജയ്‌ക്ക് എതിരായ അശ്ലീല പരാമർശം; യൂത്ത് കോൺഗ്രസ് നേതാവിന് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി

November 6, 2024
Google News 1 minute Read
shailaja

വടകര പാർലമെന്റ്‌ എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കെ കെ കെ ശൈലജക്കെതിരെ ഫേസ്ബുക്കിൽ അശ്ലീല പരാമർശം നടത്തിയ കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി ശിക്ഷ വിധിച്ചു. തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനാണ് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കോടതിപിരിയുംവരെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു. കോഴിക്കോട്‌ ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺകുമാറിന്റെ അടുത്ത അനുയായിയാണ് മെബിൻ തോമസ്.

Story Highlights : പീഢനപരാതി നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here