‘എനിക്കെതിരെ പരാതി ഉണ്ടോ? സാമ്പത്തിക ചെലവിനെ കുറിച്ച് ചർച്ച ചെയ്താൽ എന്താണ് കുഴപ്പം? നീചവും നിന്ദ്യവുമായ നടപടി’; രാഹുൽ മാങ്കൂട്ടത്തിൽ

പാലക്കാട് ഹോട്ടലിൽ പൊലീസ് നടത്തിയ റെയ്ഡിൽ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. കാന്തപുരം മുസ്ലിയാരുടെ അപ്പോയിൻമെന്റ് എടുത്തിട്ടുണ്ട്. അദ്ദേഹം കാണാനായുള്ള യാത്രയിലായിരുന്നുവെന്ന് രാഹുൽ വ്യക്തമാക്കി. തനിക്കെതിരെ എന്തെങ്കിലും പരാതി ഉണ്ടോയെന്നും പാലക്കാട് ഉണ്ടെങ്കിൽ ഇപ്പോൾ എന്താണ് പ്രശ്‌നമെന്നും രാഹുൽ ചോദിച്ചു. സാമ്പത്തിക ചെലവിനെ കുറിച്ച് ചർച്ച ചെയ്താൽ എന്താണ് കുഴപ്പമെന്ന രാഹുൽ ട്വന്റിഫോറിനോട് പ്രതികരിച്ചു.
നിന്ദ്യവും നീചവുമായ നടപടിയാണ് പാലക്കാട് നടക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയാതെ വ്യക്തി അധിക്ഷേപമാണ് സിപിഐഎമ്മും ബിജെപിയും നടത്തുന്നതെന്ന് രാഹുൽ പറഞ്ഞു. തനിക്കെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്ന് നോർത്ത് ഇൻസ്‌പെക്ടറുമായി സംസാരിച്ചതിൽ നിന്ന് ബോധ്യപ്പെട്ടു. എല്ലാ ഹോട്ടൽ മുറികളിലും നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് രാഹുൽ പറഞ്ഞു. എല്ലാവരും മുറി തുറന്നു കൊടുത്തിരുന്നുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
ഷാനിമോൾ ഉസ്മാൻ പറയുന്നതിൽ ന്യായമുണ്ട്. ഒരു സ്ത്രീയുടെ മുറിയിലേക്ക് നാല് പുരുഷ പൊലീസാണോ പരിശോധന നടത്തേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് രാഹുൽ ആരോപിച്ചു. ബിജെപിക്ക് എന്തുകൊണ്ടാണ് സിപിഐഎം നേതാക്കളുടെ മുറികൾ പരിശോധിച്ചതിൽ ആശങ്കയില്ലാത്തതെന്ന് രാഹുൽ ചോദിച്ചു. സിപിഐഎം-ബിജെപി ബാന്ധവത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന് രാഹുൽ പറയുന്നു.
എല്ലാ പാർട്ടിയുടെയും നേതാക്കൾ കെപിഎം ഹോട്ടലിൽ എത്താറുണ്ട്. നഗരഹൃദയത്തിലുള്ള ആ ഹോട്ടലിൽ ട്രോളി നിറയെ പണവുമായി എത്തിയെന്നത് കണ്ടുപിടിക്കാനുള്ള സംവിധാനം പൊലീസിന് ഇല്ലേയെന്ന് രാഹുൽ ചോദിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന് രാഹുൽ ചോദിച്ചു. പണം വരുന്നത് അന്വേഷിക്കാവുന്നതല്ലേ ഉള്ളൂ പഞ്ഞി മിഠായി അല്ലല്ലോ എത്തിച്ചതെന്ന് രാഹുൽ ചോദിച്ചു.
Story Highlights : Rahul Mamkootathil reacts to the police raid on the Palakkad hotel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here