സിംഗിളായവർക്ക് കൂട്ട് കണ്ടെത്താൻ ബെംഗളൂരുവിൽ ഓട്ടമത്സരം! ജെൻസീയും മില്ലേനിയൽസും ടാർഗറ്റ് ലിസ്റ്റിൽ; പിന്നിൽ പ്യൂമയും ബംബിളും
ജെൻസീ, മില്ലേനിയൽസ് കാറ്റഗറി യുവാക്കളെ ലക്ഷ്യമിട്ട് സിംഗിൾസ് ഓൺലി ഓട്ടമത്സരവുമായി സ്പോർട്സ് ബ്രാൻ്റായ പ്യൂമയും ഡേറ്റിങ് ആപ്പായ ബംബിളും. ബെംഗളൂരുവിൽ 21 നും 35 നും ഇടയിൽ പ്രായമുള്ള യുവാക്കൾക്കായി നടത്തുന്ന റണ്ണിങ് ഇവൻ്റിലൂടെ സിംഗിളായ യുവാക്കൾക്ക് സുഹൃത്തിനെ കണ്ടെത്താനും അടുപ്പമുണ്ടാക്കാനും സാധിക്കുന്ന അവസരമൊരുക്കുകയാണ് ലക്ഷ്യം. ഇതിൻ്റെ ചർച്ചകൾ രണ്ട് ബ്രാൻ്റുകളും തുടങ്ങിക്കഴിഞ്ഞു.
യുവാക്കൾക്കിടയിൽ ബന്ധങ്ങൾ സ്ഥാപിക്കുന്നതിൽ കായികക്ഷമതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ നീക്കം. ബംബിൾ നടത്തിയ സർവേ പ്രകാരം നാലിൽ മൂന്ന് ഇന്ത്യാക്കാരും കായിക രംഗവുമായി ബന്ധപ്പെട്ട തീമാണ് ആദ്യ ഡേറ്റിനായി എടുക്കുന്നത്. 44 ശതമാനത്തോളം പേർ സ്പോർട്സിൽ താത്പര്യമില്ലാത്തവരോട് സൗഹൃദം സ്ഥാപിക്കാനും ആഗ്രഹിക്കുന്നില്ല.
സ്പോർട്സ് ഡേറ്റിങിലും വലിയ സ്വാധീനം ചെലുത്തുന്നുവെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് കമ്പനികൾ റണ്ണിങ് ഇവൻ്റ് സംഘടിപ്പിക്കാമെന്ന് തീരുമാനിച്ചത്. ഇതിനോടകം വേദാന്ത ദില്ലി ഹാഫ് മാരത്തോൺ, ലഡാക്ക് മാരത്തോൺ, മൂന്ന് മാസം കൂടുമ്പോൾ നടക്കുന്ന നൈട്രോ 5കെ, 10 കെ എന്നീ റണ്ണിങ് ഇവൻ്റുകളിൽ ഭാഗമായ പ്യൂമ, ബെംഗളൂരു, ദില്ലി, മുംബൈ എന്നിവിടങ്ങളിലും പല പദ്ധതികളും ഈ രംഗത്ത് നടപ്പാക്കുന്നുണ്ട്.
Story Highlights : Running event for singles who wishes dating in Bengaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here