Advertisement

സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണം; കോടതിയെ സമീപിക്കാനൊരുങ്ങി സാന്ദ്ര തോമസ്

November 6, 2024
Google News 2 minutes Read
sandra

നിയമനടപടിക്ക് ഒരുങ്ങി പ്രൊഡ്യൂസേഴസ് അസോസിയേഷനെതിരെ പോരാടാനാണ് സാന്ദ്ര തോമസിന്റെ നീക്കം.സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്ന് സാന്ദ്ര തോമസ് ട്വൻ്റി ഫോറിനോട് പറഞ്ഞു.പരാതി ഉന്നയിക്കുന്നവരെ നിശബ്ദമാക്കാനാണ് പ്രൊഡ്യൂസേഴസ് അസോസിയേഷൻ നീക്കമെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി

അസോസിയേഷൻ ഭാരവാഹികളിൽ നിന്ന് നേരിട്ട ലൈംഗിക അധിക്ഷേപത്തിൽ പരാതി കൊടുത്തത് തന്നെയാണ് അസോസിയേഷൻ നടപടിക്ക് കാരണമെന്ന് സാന്ദ്ര തോമസ് ആവർത്തിച്ചു.ഉന്നയിച്ചത് എല്ലാ നിർമാതാക്കളും നേരിടുന്ന പ്രശ്‌നമാണെന്നും സാന്ദ്ര തോമസ് പറഞ്ഞു.

Read Also: പീഢനപരാതി നിവിൻ പോളിയെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കി

എന്നാൽ സാന്ദ്രയ്ക്ക് പിന്നാലെ വിശദീകരണ കത്ത് നൽകിയ ഷീല കുര്യനെതിരെയും അസോസിയേഷൻ നടപടി ഉടൻ ഉണ്ടാകും.മാധ്യമങ്ങളിലുടെ സംഘടനയെ ഇകഴ്ത്തിയെന്ന് ചൂണ്ടിക്കാട്ടി ഷീല കുര്യന് രണ്ടു തവണയാണ് അസോസിയേഷൻ നോട്ടീസ് നൽകിയത്.അതേസമയം, നിലവിലെ വിവാദത്തിൽ പ്രതികരിക്കേണ്ടതില്ല എന്നാണ് ഫിലിം പ്രൊഡ്യൂസേഴസ് അസോസിയേഷൻ്റെ തീരുമാനം.

Story Highlights : Sandra Thomas is about to approach the court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here