Advertisement

‘ഐഡി കാർഡ് കാണിക്കാൻ തയാറായില്ല; എന്ത് കണ്ടെത്താനാണ്?’ ഷാനിമോൾ ഉസ്മാൻ

November 6, 2024
Google News 2 minutes Read

എന്ത് കണ്ടെത്താനാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറയണമെന്ന് ഷാനിമോൾ ഉസ്മാൻ. ഐഡി കാർഡ് കാണിക്കാൻ പോലും പരിശോധനയ്ക്ക് എത്തിയവർ തയാറായില്ലെന്ന് ഷാനിമോൾ പറഞ്ഞു. ഇങ്ങനെയാണോ ഒരു സ്ത്രീയുടെ മുറിയിലേക്ക് എത്തേണ്ടതെന്ന് ഷാനിമോൾ ചോദിച്ചു. നിയമത്തിന് വിധേയരായാണ് തങ്ങൾ നിൽക്കുന്നത്.

ഒരു സ്ത്രീയുടെ അവകാശങ്ങളെ സംബന്ധിച്ച് പൊലീസിന് കൃത്യമായ മാർഗനിർദേശങ്ങളുള്ള നാട്ടിൽ ഇത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഷാനിമോൾ ഉസ്മാൻ വ്യക്തമാക്കി. കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ച് വിതരണം ചെയ്‌തെന്ന് ആരോപിച്ചാണ് പോലീസ് റെയ്ഡ് നടക്കുന്നത്. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് പരിശോധന നടത്തിയത്. ഷാനി മോൾ ഉസ്മാന്റെ റൂമിലും ബിന്ദു കൃഷ്ണയുടെ മുറിയിലുമാണ് പരിശോധന നടത്തിയത്.

12 മണിയോടെയാണ് പൊലീസ് പരിശോധനയ്ക്കായി എത്തിയത്. ഇതിനിടെ സിപിഎം, ബിജെപി നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നു. പൊലീസ് എത്തുമ്പോൾ ഷാഫി പറമ്പിൽ, വി.കെ ശ്രീകണ്ഠൻ, രാഹുൽ മാങ്കൂട്ടത്തിൽ, ജ്യോതി കുമാർ ചാമക്കാല എന്നിവർ ഉണ്ടായിരുന്നു. അവർ രക്ഷപ്പെടുകയായിരുന്നു എന്ന് ഇടത് നേതാക്കളുടെ ആക്ഷേപം.

Read Also: ‘മര്യാദക്ക് ആണേൽ മര്യാദക്ക്; എല്ലാ റൂമും പരിശോധിച്ചിട്ട് പോയാൽ മതി’; പാലക്കാട് ഹോട്ടലിൽ സംഘർഷാവസ്ഥ

എല്ലാ റൂമും പരിശോധിച്ചിട്ട് പോയാൽ മതിയെന്ന് പൊലീസിനോട് കോൺ​ഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു. പൊലീസിനെ കോൺ​ഗ്രസ് നേതാക്കൾ തടഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോ​ഗസ്ഥർ ഇല്ലാതെ പരിശോധന നടത്താൻ അനുവദിക്കില്ലെന്ന് നേതാക്കൾ അറിയിച്ചു. വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണ് റെയ്‍ഡ് നടത്തുന്നതെന്ന് കോൺ​ഗ്രസ് ആരോപിച്ചു. സംഘർഷാവസ്ഥ രൂക്ഷമായതോടെ പാലക്കാട് എ.എസ്.പി. അശ്വതി ജിജി സംഭവ സ്ഥലത്തെത്തി.

Story Highlights : Shanimol Usman against police in Palakkad hotel raid

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here