Advertisement

നിയമനടപടികൾ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് പൊളിക്കുക, യു പി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രിം കോടതി

November 6, 2024
Google News 1 minute Read

ഉത്തർപ്രദേശ് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രിം കോടതി. റോഡ് വികസനത്തിന്റെ പേരിൽ നിയമ നടപടികൾ പാലിക്കാതെ എങ്ങനെയാണ് ഒരാളുടെ വീട് തകർക്കാൻ കഴിയുക എന്ന് സുപ്രിം കോടതി ചോദിച്ചു. നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നൽകാൻ യുപി സർക്കാരിനോട് സുപ്രിം കോടതി നിർദേശം.

പൊളിക്കൽ നടപടിയുടെ ഭാഗമായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും സുപ്രിം കോടതി നിർദ്ദേശം നൽകി.നടന്നത് അതിക്രമമാണ്, ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കണമെന്നും സുപ്രിംകോടതിയുടെ താക്കീത്.

റോഡ് വികസനത്തിന്റെ പേരിൽ അനധികൃത നിർമ്മാണം എന്ന് ആരോപിച്ച് വീടുകൾ പൊളിച്ച നടപടിക്കെതിരായ ഹർജിയിലാണ് സുപ്രീം കോടതിയുടെ വിമർശനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

Story Highlights : Supreme Court Against UP govt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here