Advertisement

കിഴക്കൻ ലെബനനിൽ ഇസ്രായേൽ ആക്രമണം; 40 മരണം

November 7, 2024
Google News 2 minutes Read
lebonon

കിഴക്കൻ ലെബനനിൽ ബുധനാഴ്ച ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 40 പേർ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയം.ബാൽബെക്കിലെയും ബെക്കയിലെയും ഗവർണറേറ്റുകളിൽ ഹിസ്ബുള്ളയുടെ പ്രവർത്തകരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്.

യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായ ബാൽബെക്ക് നഗരത്തിലെ റോമൻ അവശിഷ്ടങ്ങൾക്ക് സമീപമുള്ള ഓട്ടോമൻ കാലഘട്ടത്തിലെ ഒരു കെട്ടിടത്തിനും ആക്രമണത്തിൽ സാരമായ കേടുപാടുകൾ സംഭവിച്ചതായി ലെബനൻ സാംസ്കാരിക മന്ത്രി പറഞ്ഞു.

Read Also: പരാജയം സമ്മതിച്ച് കമല, ട്രംപിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു

IDF പലായനം ചെയ്യൽ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ ബുധനാഴ്ച തെക്കൻ ബെയ്‌റൂട്ടിലും ഇസ്രായേൽ ആക്രമണം ഉണ്ടായി. ഹിസ്ബുള്ള കമാൻഡ് സെൻ്ററുകൾ, ആയുധ സ്റ്റോറുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായിട്ടുണ്ട്.

അതേസമയം, ഇസ്രായേലും ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും ഗാസ യുദ്ധത്തിന് സമാന്തരമായി ഒരു വർഷത്തിലേറെയായി വെടിവയ്പ്പ് നടത്തിവരികയാണ്. എന്നാൽ സെപ്തംബർ അവസാനം മുതൽ പോരാട്ടം വർദ്ധിച്ചു. ലെബനൻ്റെ തെക്കും കിഴക്കും ബോംബാക്രമണം ശക്തമാക്കുകയും അതിർത്തി ഗ്രാമങ്ങളിലേക്ക് നുഴഞ്ഞുകയറ്റം തുടരുകയും ചെയ്യുകയാണ്.

Story Highlights : Israeli strikes kill at least 40 in east Lebanon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here