Advertisement

‘ഉറപ്പുകൾ വേഗം നടപ്പിലാക്കും; ജമ്മു കശ്മീർ വീണ്ടും ഒരു സമ്പൂർണ സംസ്ഥാനമാകണം’; ഒമർ അബ്ദുള്ള

November 8, 2024
2 minutes Read

ജമ്മു കാശ്മീരിൽ ക്രമസമാധാനം നിലനിർത്തുകയാണ് പ്രധാനമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ജമ്മു കാശ്മീരിലെ ജനങ്ങളാണ് ഞങ്ങളുടെ അജണ്ട തീരുമാനിക്കുന്നത് സമൂഹമാധ്യമങ്ങളല്ലെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ എത്രയും വേഗം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് നിരവധി ഉത്തരവാദിത്തങ്ങൾ ഉണ്ട്. ക്രമസമാധാനം നിലനിർത്തുകയാണ് പ്രധാനം എന്നാൽ ഇതിൽ സർക്കാർ ഒറ്റക്കൊന്നും ചെയ്യാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശൂന്യതയിൽ നിന്ന് സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാനാവില്ല. സമാധാനം പുനസ്ഥാപിക്കാൻ പോലീസിനും സുരക്ഷാസേനയ്ക്ക് ഒപ്പം സർക്കാർ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: ജമ്മുകശ്മീര്‍ നിയമസഭയില്‍ മൂന്നാം ദിവസവും കയ്യാങ്കളി, നടുത്തളത്തില്‍ ഇറങ്ങിയ 12 അംഗങ്ങളെ ബലം പ്രയോഗിച്ചു നീക്കി

ഇങ്ങനെയൊരു നിയമസഭയല്ല ഞങ്ങൾക്ക് ആവശ്യമെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു. ജമ്മുകശ്മീർ വീണ്ടും ഒരു സമ്പൂർണ സംസ്ഥാനമാകണം. ഇത് ജമ്മു കശ്മീരിലെ ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിന് സംസ്ഥാന പദവി തിരികെ ലഭിക്കുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള വ്യക്തമാക്കി. പ്രത്യേക പദവി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബുധനാഴ്ച പാസാക്കിയ പ്രമേയത്തിന്റെ പേരിൽ തുടർച്ചയായ മൂന്നാം ദിവസവും ജമ്മുകശ്മീർ നിയമസഭയിൽ സംഘർഷം ഉണ്ടായി.

അനുച്ഛേദം 370 പുനസ്ഥാപിക്കണം, ജയിലിൽ ഉള്ളവരെ മോചിപ്പിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച ബാനറുമായി AIP, MLA ഖുർഷിദ് അഹമ്മദ് ഷെയ്ക്കും നടുതളത്തിൽ ഇറങ്ങി. ബാനർ ബിജെപി അംഗങ്ങൾ തട്ടി എടുത്തത് സംഘർഷത്തിനിടയാക്കി. പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിയാണ് അവതരിപ്പിച്ചത്.

Story Highlights : CM Omar Abdullah says maintaining law and order in Jammu and Kashmir is important

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top