‘ജനറൽ ആശുപത്രിയിലെ വിഷയത്തിൽ പത്രകുറിപ്പ് ഇറക്കാൻ പോലും തയ്യാറായില്ല’; ആലപ്പുഴ നഗരസഭ ചെയർപേഴ്സനെ വിമർശിച്ച് CPI
സിപിഐഎം ആലപ്പുഴ നഗരസഭ ചെയർപേഴ്സനെ വിമർശിച്ച് സിപിഐ. ഒരുമിച്ചു പോകുന്ന ആളുകൾ വിഷയം ഉണ്ടാകുമ്പോൾ ഓടിമറയുന്നത് യോജിച്ചതാണോ എന്ന് സിപിഐ ജില്ലാ സെക്രട്ടറി ടിജെ ആഞ്ജലോസ് ചോദിച്ചു. ആര്യാട് പഞ്ചായത്തിലെ സമരത്തിനെതിരെ ഉണ്ടായ പോലീസ് നടപടിയിൽ സിപിഐഎമ്മും സിപിഐയും ഒരുമിച്ചു നിന്നു. ജനറൽ ആശുപത്രിയിലെ വിഷയത്തിൽ ചെയർപേഴ്‌സൺ പത്രകുറിപ്പ് ഇറക്കാൻ പോലും തയ്യാറായില്ല.
എംഎൽഎമാരും മന്ത്രിമാരും പ്രതികരിച്ചു. ചെയർപേഴ്സന്റെ പ്രതികരണം ഉണ്ടായില്ല. വൈസ് ചെയർമാനും കൗൺസിലർ ഇടപെട്ട വിഷയത്തിൽ ഒരാൾ മാത്രം പ്രതിയാക്കുന്നു. പോലീസ് നടപടി ഏകപക്ഷീയമെന്ന് ടിജെ ആഞ്ജലോസ് വിമർശിച്ചു. ആരോഗ്യപ്രവർത്തകർക്കെതിരെയും ടിജെ ആഞ്ജലോസ് വിമർശനം ഉന്നയിച്ചു. സ്വകാര്യ പ്രാക്ടീസ് നടത്തുന്ന നിരവധി ഡോക്ടർമാരുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
വീൽചെയർ ഉന്തുന്നതിന് കൈമടക്ക് വാങ്ങുന്ന ആരോഗ്യ പ്രവർത്തകരും ഉണ്ടെന്ന് ആഞ്ജലോസ് കുറ്റപ്പെടുത്തി. നിയമനുസൃതമായ രീതിയിലാണ് സിപിഐ മുന്നോട്ട് പോകുന്നത്. ആശുപത്രി സംരക്ഷണ നിയമം ദുരുപയോഗം ചെയ്യുകയാണ്. ആലപ്പുഴയിൽ നടന്ന രണ്ട് സംഭവങ്ങൾ സൂചിപ്പിക്കുന്നത് അതാണെന്ന് ടിജെ ആഞ്ജലോസ് പറഞ്ഞു.
ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടറുമായുണ്ടായ വിഷയത്തിൽ ആലപ്പുഴ നഗരസഭാ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈനെ പോലീസ് പ്രതിയാക്കുകയും ആരോഗ്യസ്ഥിരംസമിതി അധ്യക്ഷ എ.എസ്. കവിതയെ പ്രതിപ്പട്ടികയിൽനിന്ന് നീക്കുകയും ചെയ്തതോടെ ജില്ലയിൽ സി.പി.എം.-സി.പി.ഐ. ബന്ധം കൂടുതൽ വഷളാകുകയാണ്.
Story Highlights : CPI criticizes Alappuzha Municipal Corporation Chairperson
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here