Advertisement

സംസ്ഥാന സ്കൂൾ കായികമേള; അൻസ്വാഫ് വേഗ രാജാവ്; ആർ. ശ്രേയ വേഗറാണി

November 8, 2024
Google News 1 minute Read

സംസ്ഥാന സ്കൂൾ കായികമേളയിൽ അൻസ്വാഫ് വേഗരാജാവ്. എറണാകുളം കീരാൻപാറ സെൻറ് സ്റ്റീഫൻസ് ഹൈസ്കൂൾ വിദ്യാർഥിയാണ്. പെൺകുട്ടികളിലെ മികച്ച സമയം ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ആലപ്പുഴയുടെ ആർ ശ്രേയക്ക് ആണ്. 12.54 സെക്കന്റിൽ ഫിനിഷ് ചെയ്തതാണ് ശ്രേയ വേ​ഗ റാണി ആയത്.

വേ​ഗ രാജാവായതിൽ വളരെ സന്തോഷമെന്ന് അൻസ്വാഫ് ട്വന്റിഫോറിനോട് പ്രതികരിച്ചു. കുടുംബത്തിന് നന്ദിയെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി എന്നും അൻസ്വാഫ് പറഞ്ഞു. 10.81 സെക്കന്റോടെയാണ് അൻസ്വാഫിൻ്റെ നേട്ടം. അൻസ്വാഫിൻ്റെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണിത്.

സീനിയര്‍ പെണ്‍കുട്ടികളുടെ 100 ഓട്ടത്തിൽ തിരുവനന്തപുരം ജി വി രാജ സ്‌കൂളിലെ രഹന രഘു സ്വർണമണിഞ്ഞു. രഹന രഘു ഫിനിഷ് ചെയ്തത് 12.62 സെക്കന്റിലാണ്. ഓവറോള്‍ തിരുവനന്തപുരമാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് തൃശൂരും മൂന്നാം സ്ഥാനത്ത് കണ്ണൂരും ആണ്. അത്‌ലറ്റ് മത്സരങ്ങളില്‍ 98 എണ്ണത്തില്‍ 28 എണ്ണം പൂര്‍ത്തിയായപ്പോള്‍ മലപ്പുറമാണ് ഒന്നാമത്. പാലക്കാട് രണ്ടാമതും എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്.

Story Highlights : Kerala school meet 100m gold winners

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here