Advertisement

സ്വിഗിക്കും സൊമാറ്റോയ്ക്കുമെതിരെ അന്വേഷണ റിപ്പോർട്ട്: ഓഹരി വിപണിയിൽ സൊമാറ്റോയോക്ക് കനത്ത തിരിച്ചടി

November 8, 2024
2 minutes Read

വിപണിയിലെ ആരോഗ്യകരമായ മത്സരാന്തരീക്ഷത്തിൽ സൊമാറ്റോയും സ്വിഗിയും ക്രമക്കേട് കാട്ടിയെന്ന് അന്വേഷണ റിപ്പോർട്ട്. കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ രേഖകളെ അടിസ്ഥാനമാക്കിയാണ് വാർത്ത പുറത്തുവന്നത്. പിന്നാലെ സൊമാറ്റോയുടെ ഓഹരി മൂല്യം മൂന്ന് ശതമാനം ഇടിഞ്ഞു.

ചില റെസ്റ്റോറൻ്റുകളിൽ നിന്ന് കുറഞ്ഞ കമ്മീഷൻ ഇടാക്കുകയും മറ്റിടങ്ങളിൽ നിന്ന് ഉയ‍ന്ന കമ്മീഷൻ വാങ്ങുകയും ചെയ്തുവെന്നാണ് സൊമാറ്റോയ്ക്ക് എതിരെയ പരാതി. തങ്ങളുടെ പ്ലാറ്റ്ഫോമിൽ മാത്രം ലിസ്റ്റ് ചെയ്യുന്ന റെസ്റ്റോറൻ്റുകൾക്ക് സ്വിഗി കൂടുതൽ പ്രാധാന്യം നൽകുകയായിരുന്നു. വിപണിയിൽ ആരോഗ്യകരമായ മത്സരാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ കമ്പനികൾ കടുത്ത ചട്ടലംഘനം കാട്ടിയെന്ന് കമ്മീഷൻ വിമർശിക്കുന്നു.

Read Also: തിരിച്ചുകയറി സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

കമ്പനികൾക്കെതിരെ നാഷണൽ റെസ്റ്റോറൻ്റ് അസോസിയേഷൻ 2022 ൽ പരാതി നൽകിയിരുന്നു. 2024 മാർച്ചിൽ തത്പര കക്ഷികൾക്കെല്ലാം കമ്മീഷൻ അന്വേഷണ റിപ്പോർട്ട് നൽകിയിരുന്നു. വാർത്ത പുറത്തുവന്നതിന് പിന്നാലെ സൊമാറ്റോയുടെ ഓഹരി മൂല്യം ഇന്ന് മൂന്ന് ശതമാനം ഇടിഞ്ഞു. അതേസമയം ഐപിഒയിലേക്ക് പോകുന്ന സ്വിഗി സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച രേഖകളിൽ അന്വേഷണം നേരിടുന്നതും പിഴശിക്ഷ ഉണ്ടായാൽ പണം നൽകേണ്ടി വരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights : Competition Commission of India investigation finds Zomato and Swiggy in violation of competition laws

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top