Advertisement

പാലക്കാട് രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് ജനങ്ങൾക്ക് ഇഷ്ടം ; എൻ എൻ കൃഷ്ണദാസ്

November 9, 2024
Google News 2 minutes Read
nn krishnadas

പാലക്കാട്‌ മണ്ഡലത്തിൽ ചർച്ചയാകേണ്ടത് രാഷ്ട്രീയം തന്നെയെന്ന നിലപാടിൽ ഉറച്ച് ഇടത് നേതാവ് എൻഎൻ കൃഷ്ണദാസ്. രാഷ്ട്രീയം ചർച്ച ചെയ്യുന്നതാണ് ജനങ്ങൾക്ക് ഇഷ്ടമെന്നും രാഷ്ട്രീയം ചർച്ചയായാൽ എൽഡിഎഫിന് മണ്ഡലത്തിൽ മുന്നേറ്റം ഉണ്ടാകുമെന്നും കൃഷ്ണദാസ് ട്വന്റി ഫോറിനോട് പറഞ്ഞു.

പാലക്കാട്ടെ ജനങ്ങൾക്ക് വോട്ടുചെയ്യാൻ പറ്റുന്ന ഒരു സ്ഥാനാർത്ഥിയെ തന്നെയാണ് എൽഡിഎഫ് മണ്ഡലത്തിൽ നിർത്തിയിട്ടുള്ളത്. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയുന്ന ഒരു എംഎൽഎ പാലക്കാട് ഉണ്ടാകണമെന്ന് വോട്ടർമാർ തന്നെയാണ് പറയുന്നത്. തങ്ങൾക്ക് മേൽക്കോയ്മ ഉണ്ടാകാൻ സാധിച്ചിട്ടുണ്ടെന്നും 16,17 തീയതികളായി മുഖ്യമന്ത്രി കൂടി പ്രചാരണത്തിനായി പാലക്കാട് എത്തുന്നതോടെ വിജയപ്രതീക്ഷ ഇരട്ടിയാകുകയാണെന്നും എൻ എൻ കൃഷ്ണദാസ് ട്വന്റി ഫോറിനോട് പറഞ്ഞു.

Read Also: ‘പെട്ടി വിഷയം അടഞ്ഞ അധ്യായം അല്ല; മണ്ഡലത്തിലെ പ്രധാന വിഷയം’; എം.വി ഗോവിന്ദൻ

അതേസമയം, നീല പെട്ടി വിഷയം അടഞ്ഞ അധ്യായമേ അല്ലെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നിലപാടിനെ അദ്ദേഹം തള്ളി. വിവാദങ്ങളിൽ പാർട്ടി നേതൃത്വം മറുപടി പറയുമെന്നും എൻ എൻ കൃഷ്ണദാസ് വ്യക്തമാക്കി. പെട്ടി വിവാദം മണ്ഡലത്തിലെ പ്രധാന വിഷയമാണ് അത് ചർച്ച ചെയ്യണം. അതിനൊപ്പം തന്നെ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യണമെന്നും പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ലെന്നും ഒറ്റ അഭിപ്രായമേ ഉള്ളൂവെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. താൻ ഈ പറഞ്ഞതാണ് പാർട്ടി അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി.

Story Highlights : People like to discuss Palakkad politics NN Krishnadas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here