‘പെട്ടി വിഷയം അടഞ്ഞ അധ്യായം അല്ല; മണ്ഡലത്തിലെ പ്രധാന വിഷയം’; എം.വി ഗോവിന്ദൻ
ട്രോളി വിവാദത്തിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ട്രോളി ബാഗ് വിഷയം ഉപേക്ഷിക്കേണ്ട വിഷയമല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ശരിയായി അന്വേഷിക്കേണ്ട വിഷയം തന്നെയാണതെന്ന് അദ്ദേഹം വ്യക്തമാക്കി. നീല ബാഗും ചുവന്ന ബാഗും എല്ലാം കുഴൽ പണ വിഷയവുമായി ബന്ധപ്പെട്ടതാണെന്നും അത് ചർച്ച ചെയ്യേണ്ടതാണെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
പെട്ടി വിഷയം അടഞ്ഞ അധ്യായമേ അല്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. അത് മണ്ഡലത്തിലെ പ്രധാന വിഷയമാണ്. ചർച്ച ചെയ്യണം. അതുൾപ്പടെ ജനകീയ വിഷയങ്ങൾ ചർച്ച ചെയ്യണം. പാർട്ടിയിൽ അഭിപ്രായ ഭിന്നതയില്ലെന്നും ഒറ്റ അഭിപ്രായമേ ഉള്ളൂവെന്നും എംവി ഗോവിന്ദൻ പറഞ്ഞു. താൻ ഈ പറഞ്ഞതാണ് പാർട്ടി അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി.
Read Also: ‘ട്രോളി ബാഗ് ചർച്ച കൊണ്ട് ആർക്കും ഒരു നേട്ടവും കിട്ടില്ല, വിവാദം അനാവശ്യം’; എന്‍എന്‍കൃഷ്ണദാസ്
പാലക്കാട് ഉപതെരഞ്ഞെടുപ്പാണ് എല്ലാവരുടെയും ഫോക്കസ്. ഇഞ്ചോടിഞ്ച് മത്സരം എന്ന മാധ്യമഭാഷ ശരിയാകുന്നു. ഇത് ഇടത് മുന്നണിക്ക് ആവേശകരമാണെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇ.ശ്രീധരൻ പിടിച്ച വോട്ട് ബിജെപിക്കും ഷാഫി പറമ്പിൽ പിടിച്ച വോട്ട് രാഹുലിനും കിട്ടാൻ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
നീല പെട്ടിയും മഞ്ഞ പെട്ടിയും അല്ല, ജനകീയ വിഷയങ്ങളെന്ന് ചൂണ്ടിക്കാട്ടി പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ് രംഗത്ത് എത്തിയതാണ് സിപിഐഎമ്മിന് തലവേദനയായിരുന്നു. യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന കള്ളപ്പണ ആരോപണവും ചർച്ച ചെയ്യണമെന്നാണ് പാർട്ടി നിലപാടെന്ന് പറഞ്ഞ് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു കൃഷ്ണദാസിനെ തിരുത്തി.പാർട്ടി തിരുത്തൽ വന്ന ശേഷവും കൃഷ്ണദാസ് നിലപാട് ആവർത്തിച്ചതോടെ ഭിന്നത കൂടുതൽ വെളിവായി. ഇതോടെയാണ് സംസ്ഥാന സെക്രട്ടറി തന്നെ തിരുത്തലുമായി രംഗത്തെത്തിയത്.
Story Highlights : CPIM state secretary MV Govindan clarified stand on trolley controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here