Advertisement

ഗോഡൗൺ തുറന്നു പരിശോധിച്ച് മാധ്യമങ്ങളുടെയും ജനങ്ങളുടെയും മുന്നിൽ വെച്ച് കിറ്റിന്റെ ക്വാളിറ്റി പരിശോധിക്കാൻ സാധിക്കുമോ?റവന്യൂ മന്ത്രിയോട് 6 ചോദ്യങ്ങൾ ചോദിച്ച്, ടി സിദ്ദിഖ് എംഎൽഎ

November 9, 2024
2 minutes Read

ചൂരൽമല – മുണ്ടക്കൈ ദുരിതബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുക്കളെ കണ്ടെത്തിയ സംഭവത്തിൽ എഡിഎമ്മിന്റെ പ്രസ്താവന മലർന്ന് കിടന്ന് തുപ്പുന്ന രീതിയിലുള്ളതാണെന്ന് ടി സിദ്ദിഖ് എംഎൽഎ. റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ വരുത്തുന്ന വീഴ്ച്ന്യായീകരിച്ച് ഏറ്റുപറയുന്നത് റവന്യൂ മന്ത്രി കെ രാജൻ നിർത്തണം.തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതിൽ പിന്നെ ജനപ്രതിനിധികൾ ഒരു പ്രവർത്തനത്തിലും ഇടപ്പെട്ടിട്ടില്ലെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

2018 ലെ അരിചാക്കുകൾ എങ്ങനെ ഗൗഡൗണിൽ വന്നു? ക്വാളിറ്റി പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഉണ്ടോ. ദുരിതബാധിതർക്കായി സന്നദ്ധ സംഘടനകൾ നൽകിയ ഭക്ഷ്യധാന്യങ്ങൾ മുഴുവൻ പാതിരിപ്പാലത്തും , കൈനാട്ടിരിയിലും ഉപയോഗശൂന്യമായി കെട്ടി കിടക്കുകയാണ്. മന്ത്രി പറയുന്നു കിറ്റിൽ നൽകിയത് അരി മാത്രം ആണെന്ന് എന്നാൽ പരിപ്പും മറ്റ് സാധനങ്ങളും ഇതിനൊപ്പം ഉണ്ട്. മന്ത്രി പറയുന്നകാര്യങ്ങൾ വ്യാജമായി പറയുകയാണ് ജില്ലാ കളക്ടറും എഡിഎമ്മും. സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുകയാണ്. കുറ്റം ചെയ്ത ഉദ്യോഗസ്ഥരെ പദവികളിൽ നിന്ന് നീക്കണമെന്നും ഇതിനായി സ്പെഷ്യൽ ഇൻവസ്റ്റിക്കേഷൻ ടീം രൂപീകരിക്കണം. സംയക്ത നിയമസഭാ സമിതി ഈ സംഭവം അന്വേഷിക്കണമെന്നും ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു.

Read Also: എന്തുകൊണ്ട് 2 മാസമായിട്ടും ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്‌തില്ല? തിരഞ്ഞെടുപ്പ് വരാൻ കാത്തുവെച്ചതാണോ; മന്ത്രി കെ രാജൻ

അതേസമയം, സ്റ്റോക്ക് രജിസ്റ്റർ പരിശോധിച്ച് ജനങ്ങളോട് മറുപടി പറയണം, ക്വാളിറ്റി ഓഫീസർമാർ പരിശോധന നടത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കുക, എന്തുകൊണ്ടാണ് വീടുകളിൽ കിറ്റുകൾ എത്തിക്കാത്തത്, ദുരിത ബാധിതർ താമസിക്കുന്നതിന് സമീപത്തെ റേഷൻ കടകൾ വഴി എന്തുകൊണ്ട് വിതരണം ചെയ്യുന്നില്ല?,കൈയ്നാട്ടിലെ ഗോഡൗൺ തുറന്നു പരിശോധിച്ച് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും മുന്നിൽ വെച്ച് ക്വാളിറ്റി പരിശോധിക്കാൻ സാധിക്കുമോ? ഉദ്യോഗസ്ഥർക്ക് എതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല, തുടങ്ങിയ ചോദ്യങ്ങളും റവന്യൂ മന്ത്രി കെ രാജനോട് എംഎൽഎ ഉയർത്തി കാണിച്ചു.

Story Highlights : T Siddique MLA asked 6 questions to the Revenue Minister K Rajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top