Advertisement

എന്‍. കെ പ്രേമചന്ദ്രന്‍ എം.പി ഇന്ത്യന്‍ സ്ഥാനപതി ഡോ.സുഹൈല്‍ അജാസ് ഖാനുമായി കൂടിക്കാഴ്ച നടത്തി

November 10, 2024
Google News 4 minutes Read
N. K Premachandran MP met with Indian Ambassador Dr. Suhail Ajaz Khan

എന്‍.കെ പ്രേമചന്ദ്രന്‍ എം.പി സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാനുമായി ഇന്ത്യന്‍ എംബസിയില്‍ കൂടിക്കാഴ്ച നടത്തി.കൂടിക്കാഴ് ചയില്‍ പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനും എക്‌സിറ്റില്‍ പോകുന്നതിനുമുള്ള അവസരം നിലവിലുണ്ടെന്നും അതിനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം ലേബര്‍ ഓഫീസില്‍ നിന്നും എക്‌സിറ്റ് അടിച്ചാണ് പോകേണ്ടതെന്നും ഇതു സംബന്ധിച്ച എം.പിയുടെ സംശയങ്ങള്‍ക്ക് മറുപടിയായി അംബാസഡര്‍ പറഞ്ഞു. (N. K Premachandran MP met with Indian Ambassador Dr. Suhail Ajaz Khan)

ഇക്കാമയുടെ കാലാവധി കഴിഞ്ഞു പിടിക്കപ്പെട്ടാല്‍ ഡീപോര്‌ട്ടേഷന്‍ സെന്ററിലേക്ക് മാറ്റുകയും അതുവഴി നാട്ടിലേക്ക് മടക്കി അയക്കപ്പെടുകയും ചെയ്താല്‍ പിന്നീട് സൗദി അറേബ്യയിലേക്കുള്ള തിരിച്ചുവരവ് പ്രയാസകരമായ ഒരു സാഹചര്യം നിലവിലുണ്ട്. ഇക്കാമ കാലാവധി കഴിഞ്ഞവരുടെ അറസ്റ്റ് ഒഴിവാക്കി പ്രവാസികള്‍ക്ക് സഹായകരമായ എന്ത് നടപടി സ്വീകരിക്കാനാവുമെന്നത് പരിശോധിക്കണമെന്ന് എന്‍.കെ പ്രമേചന്ദ്രന്‍ അംബാസഡറോട് അഭ്യര്‍ത്തിച്ചു.

Read Also: ‘രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഒബിസി വിഭാഗത്തെ ഭിന്നിപ്പിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു’, രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

കമ്പനിയുടെ അനാസ്ഥ മൂലം തന്റെതല്ലാത്ത കാരണത്താല്‍ ഇക്കാമ പുതുക്കാത്തവര്‍ ഇതുപോലെ ഡിപ്പോര്‍ട്ടേഷന്‍ സെന്റര്‍ വഴി നാട്ടിലേക്ക് പോകുന്നത് മൂലം അവര്‍ക്ക് തിരിച്ചു സൗദി അറേബ്യയിലേക്ക് വരാന്‍ സാധിക്കില്ല. ഇങ്ങനെയുള്ളവരെ അറസ്റ്റ് ചെയ്ത് ഡിപ്പോര്‍ട്ടേഷന്‍ സെന്ററുകളിലേക്ക് മാറ്റാതെ എംബസി വഴി തന്നെ നാട്ടിലേക്ക് അയക്കാനുള്ള നടപടി ഉണ്ടാകണമെന്നും, അത് അധിക്യതരുടെ ശ്രദ്ധയില്‍ പ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.അതുപോലെ ഇക്കാമ കാലാവധി കഴിഞ്ഞവര്‍ക്ക് ഫീസില്ലാതെ നാട്ടില്‍ പോകാന്‍ ലഭിക്കുന്ന അവസരത്തോടൊപ്പം ആശ്രിതരുടെ അതായത് ഭാര്യ, മക്കള്‍ എന്നിവരുടെ ലെവി കൂടി ഒഴിവാക്കി അവര്‍ക്കും നാട്ടില്‍ പോകുന്നതിനുള്ള അവസരം ഒരുക്കണം. മാസങ്ങളായി തൊഴിലില്ലാതെ കഴിയുന്നത് കൊണ്ട് ഈ ഭീമമായ തുക കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയില്ല, ഇത് സംബന്ധിച്ച് അധിക്യതരോട് സംസാരിക്കണമെന്നും സ്ഥാനപതിയോട് എം. പി ആവശ്യപ്പെട്ടു.

ഇന്ത്യന്‍ എംബസി വ്യത്യസ്ത സംസ്ഥാനങ്ങള്ക്കായി നടത്തിയ പ്രവാസി പരിചയില്‍ കേരളത്തിന്റെ പങ്കാളിത്തം മികച്ചതായിരുവെന്ന് അംബാസഡര്‍ പറഞ്ഞു. ഇന്ത്യ സൗദി അറേബ്യ ബന്ധവും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധങ്ങളും എംബസി ഇന്ത്യന്‍ സമൂഹത്തിന് നല്‍കി വരുന്ന സേവനങ്ങളും, ക്ഷേമ പ്രവര്ത്തനങ്ങളും അംബാസിഡര്‍ എം പി യുമായി സംസാരിച്ചു. അംബാസഡറോടൊപ്പം ഡിസിഎം അബു മാത്തന്‍ ജോര്ജ്, കമ്മ്യൂണിററി വെല്‌ഫെയര്‍ ഓഫീസര്‍ മോയിന്‍ അക്തര്‍, സെക്കന്റ് സെക്രട്ടറി ബി.എസ്. മീന, അറ്റാച്ചെ ഡെത്ത് ഡിവിഷന്‍ ജെസ്വിന്ദര്‍ സിംഗ്, ജയില്‍ ആന്റ് ഹൗസ് മെയ്ഡ് അറ്റാച്ചെ രാജീവ് സിക്കരി എന്നിവരും സന്നിഹിതരായിരുന്നു. മൈത്രി കരുനാഗപ്പളളി കൂട്ടായ്മയുടെ ‘കേരളീയം-2024’ പരിപാടിയിlപങ്കെടുക്കാനെത്തിയ എന്‍ .കെ പ്രേമചന്ദ്രന്‍ എം.പി സംഘാടകരോടൊപ്പമാണ് അംബാസഡറുമായി കൂടിക്കാഴ്ച നടത്തിയത്. ഡോ: പുനലൂര്‍ സോമരാജന്‍ ഗാന്ധിഭവന്‍, ഷിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പളളി, നിസാര്‍ പള്ളിക്കശ്ശേരില്‍, മുഹമ്മദ് സാദിഖ് എന്നിരും പങ്കെടുത്തു.

Story Highlights : N. K Premachandran MP met with Indian Ambassador Dr. Suhail Ajaz Khan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here