Advertisement

പ്രതികാര റോഡ് ഷോയുമായി പി വി അൻവർ; ചേലക്കര നഗരം നിശ്ചലം; പൊലീസ് വാഹനം തടഞ്ഞു

November 10, 2024
Google News 2 minutes Read

ചേലക്കരയിൽ പ്രകടനത്തിനുള്ള അനുമതി നിഷേധിച്ചതോടെ പ്രതികാര റോഡ് ഷോയുമായി പി വി അൻവറിന്റെ ഡിഎംകെ. മുപ്പത് പ്രചാരണ ലോറികളുമായാണ് റോഡ് ഷോ. പ്രകടനത്തിൽ പിവി അൻവർ പങ്കെടുത്തിരുന്നില്ല. പൊലീസ് വാഹനം തടഞ്ഞതോടെ ഡിഎംകെ പ്രവർത്തകർ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചു. ഓഫീസിലെ കവാടത്തിനും ബോർഡുകൾക്കും കേടുപാട് സംഭവിച്ചു.

പോലീസിനോടുള്ള വൈരാഗ്യത്തിൽ വാഹന പ്രകടനം നടത്തുന്നത്. ചേലക്കര നഗരം നിശ്ചലമായി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം പോകേണ്ട വഴിയാണ് തടസ്സപ്പെടുത്തിയത്. നിരനിരയായി വാഹനങ്ങൾ എത്തിച്ച റോഡിലൂടെ വാഹനങ്ങളോടിക്കുകയായിരുന്നു ഡിഎംകെ.റോഡിലെ ഗതാഗതം പൂർണമായും സ്തംഭിച്ചതോടെ പോലീസ് പിന്തുടർത്തി വാഹനം തടഞ്ഞു. പോലീസും ഡിഎംകെ പ്രവർത്തകരുമായി തർക്കമുണ്ടായി. പോലീസ് വാഹനം തടഞ്ഞതോടെയാണ് പ്രകോപിതരായ ഡിഎംകെ പ്രവർത്തകർ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ഓഫീസിലേക്ക് വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചത്.

Read Also: ‘വോട്ട് ചോദിക്കുന്നത് മുന്നണിക്കും കൈപ്പത്തി ചിഹ്നത്തിനും, വ്യക്തിക്ക് വേണ്ടിയല്ല; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് വരണ്ട’; കെ മുരളീധരൻ

യാതൊരു അനുമതിയും ഇല്ലാതെയാണ് സ്ഥാനാർ‌ത്ഥിയുമായി അൻവറിന്റെ റോഡ് ചേലക്കരയിൽ നടന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാൽ പൊലീസിന്റെ കടുത്ത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. റോഡ് ഷോ തടയാൻ പൊലീസിന് കഴിഞ്ഞില്ല. വാഹനം അനുമതിയില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. തുടർന്നാണ് പ്രവർത്തകരുമായി തർക്കം ഉണ്ടായത്.

Story Highlights : PV Anvar DMK with revenge road show in Chelakkara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here