Advertisement

‘ദേശീയ അവാര്‍ഡ് പട്ടിക പരിശോധിച്ചപ്പോള്‍ ഒരു തെലുങ്ക് നടൻ പോലുമില്ല, ആ തിരിച്ചറിവ് വേദനിപ്പിച്ചു, അത് ഞാന്‍ നേടിയെടുത്തു’: അല്ലു അര്‍ജുന്‍

November 11, 2024
Google News 1 minute Read

താന്‍ ദേശീയ അവാര്‍ഡ് നേടാനുള്ള കാരണത്തെ കുറിച്ച് സംസാരിച്ച് അല്ലു അര്‍ജുന്‍. തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയുടെ അണ്‍സ്റ്റപ്പബിള്‍ എന്ന ഷോയിലാണ് അല്ലു അര്‍ജുന്‍ സംസാരിച്ചത്. ദേശീയ പുരസ്‌കാരം നേടിയവരുടെ ലിസ്റ്റില്‍ തെലുങ്കില്‍ നിന്നും ഒരു താരം പോലുമില്ലെന്ന യാഥാര്‍ഥ്യം തന്നെ ഏറെ വേദനിപ്പിച്ചിരുന്നു. ആ തിരിച്ചറിവാണ് പുരസ്‌കാരം നേടാനായി തന്നെ പ്രേരിപ്പിച്ചത് എന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്. ടൈം ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

”മികച്ച നടനുള്ള ദേശീയ അവാര്‍ഡ് പട്ടിക ഞാന്‍ പരിശോധിച്ചപ്പോള്‍ ഒരു തെലുങ്ക് നടനും ഇതുവരെ ആ പുരസ്‌കാരം ലഭിച്ചിട്ടില്ലെന്ന് മനസിലായി. അത് മാറ്റാന്‍ ഞാന്‍ തീരുമാനിച്ചു, അത് ഞാന്‍ നേടിയെടുത്തു” എന്നാണ് അല്ലു അര്‍ജുന്‍ പറയുന്നത്.

സുകുമാറിന്റെ സംവിധാനത്തില്‍ എത്തിയ ‘പുഷ്പ: ദ റൈസ്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അല്ലു അര്‍ജുന്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയത്. 2021 ഡിസംബര്‍ 17ന് ആണ് പുഷ്പ റിലീസ് ചെയ്യുന്നത്. ചിത്രം വന്‍ വിജയം നേടിയിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷമാണ് പുഷ്പയുടെ രണ്ടാം ഭാഗമായ ‘പുഷ്പ: ദ റൂള്‍’ തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുന്നത്.

Story Highlights : Allu Arjun About National Award Win

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here