Advertisement

‘മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരം’; അപലപിച്ച് താഡോ കുക്കി വിഭാഗം

November 11, 2024
Google News 1 minute Read

മണിപ്പൂരിലെ അക്രമങ്ങളിൽ അപലപിച്ച് താഡോ കുക്കി വിഭാഗം. മണിപ്പൂരിൽ വീണ്ടും അക്രമങ്ങൾ ഉണ്ടാകുന്നത് ദൗർഭാഗ്യകരമെന്ന് താഡോ കുക്കി വിഭാഗം പറഞ്ഞു. ബിഷ്ണുപൂരിലും ജിബാമിലും രണ്ട് സ്ത്രീകളെയാണ് ആക്രമികൾ കൊലപ്പെടുത്തിയത്. രണ്ട് സംഭവങ്ങളിലും നീതി ഉറപ്പാക്കണമെന്ന് താഡോ കുക്കി വിഭാഗം ആവശ്യപ്പെട്ടു.

സമാനമായ സംഭവങ്ങൾ തടയാൻ കേന്ദ്രസർക്കാർ ശ്രമിക്കണമെന്ന് കുക്കി വിഭാഗം ആവശ്യ ഉന്നയിച്ചു. അല്ലാത്തപക്ഷം മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണാതീതമാകും. അക്രമങ്ങൾ തുടരുന്നത് ഇന്ത്യയ്ക്ക് തന്നെ ലജ്ജാകരമാണെന്ന് താഡോ കുക്കി വിഭാഗം പറഞ്ഞു. അതേസമയംമണിപ്പൂർ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് എന്ന് കുക്കി എംഎൽഎമാർ പറ‍ഞ്ഞു. ഭാവിയിൽ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ ഉദ്ദേശിക്കുന്നില്ല എന്നും എംഎൽഎമാർ വ്യക്തമാക്കി. മണിപ്പൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി എന്നായിരുന്നു സർക്കാർ വാദം.

രണ്ടു മാസത്തെ ഇടവേളക്കുശേഷമാണ് മണിപ്പൂരിൽ വീണ്ടും സംഘർഷമുണ്ടാകുന്നത്. സൈറ്റൺ, ജിരിബാം, സനാസബി, സബുങ്‌ഖോക്, യിംഗാങ്‌പോക്‌പി എന്നിവിടങ്ങളിലും വെടിവെപ്പ് ഉണ്ടായതായി റിപ്പോർട്ടുണ്ട്. ആസൂത്രിത ആക്രമണങ്ങൾക്ക് പിന്നിൽ കുക്കി വിഭാഗമെന്ന് മെയ്തേയ് വിഭാഗം ആരോപിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല. ജിരിബാമിൽ അധ്യാപികയെ വെടിവച്ച ശേഷം തീവച്ചു കോലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാണ്. വീണ്ടും അക്രമങ്ങളുണ്ടായതോടെ, പോലീസിനും സുരക്ഷാസേനയ്ക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Story Highlights : Thadou Kuki condemns the violence in Manipur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here