‘മാധ്യമപ്രവർത്തകരെ നിരന്തരം അവഹേളിക്കുന്ന സുരേഷ് ഗോപിയെ ബഹിഷ്കരിക്കാതെ തുറന്നുകാട്ടണം’: ആർ.രാജഗോപാൽ

മാധ്യമപ്രവർത്തകരെ നിരന്തരം അവഹേളിക്കുന്ന കേന്ദ്രമന്ത്രി സുരേഷ്ഗോപിയെ കൂടുതൽ തുറന്നുകാട്ടുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടത് എന്ന് ടെലിഗ്രാഫ് എഡിറ്റർ അറ്റ്ലാർജ് ആർ.രാജഗോപാൽ. ട്വൻറി ഫോർ റിപ്പോർട്ടർ അലക്സ് റാം മുഹമ്മദിനെ ഭീഷണിപ്പെടുത്തിയതിനെതിരെ കേരള പത്ര പ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ഓൺലൈൻ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകനെ കേന്ദ്രമന്ത്രി ഭീഷണിപെടുത്തിയത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ഇത്തരം ആളുകളുടെ ജനാധിപത്യ വിരുദ്ധത ജനങ്ങൾക്ക് മുന്നിൽ കൂടുതൽ തുറന്നുകാട്ടണം. ഇതോടെ ജനങ്ങൾക്ക് വ്യക്തമായ ധാരണ ഉണ്ടാകും. മാധ്യമപ്രവർത്തകത്തോടുള്ള മോശം പെരുമാറ്റത്തിൽ മാപ്പ് പറയാൻ സുരേഷ്ഗോപി തയാറാകണം.
തൊഴിലിനോടുള്ള ഉത്തരവാദിത്വം പുലർത്തുന്നതിനാലാണ് സുരേഷ്ഗോപിയുടെ പ്രതികരണം മാധ്യമ പ്രവർത്തകർ തേടുന്നതെന്ന് കെയുഡബ്ലൂജെ സംസ്ഥാനസമിതി അംഗവും 24 ന്യൂസ് അസി.എക്സിക്യൂട്ടീവ് എഡിറ്ററുമായ ബി.ദിലീപ്കുമാർ പറഞ്ഞു.
ഉത്തരവാദിത്വപൂർവ്വം പെരുമാറാൻ സുരേഷ്ഗോപി തയാറാകണം. സുരേഷ്ഗോപി രാജാവും മറ്റുള്ളവർ പ്രജകളും അല്ലെന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യ മാനേജിങ് കമ്മിറ്റി അംഗവും റിപ്പോർട്ടർചാനൽ നോർത്ത് ഇന്ത്യ ഹെഡുമായ പിആർ സുനിൽ പറഞ്ഞു.കെ യു ഡബ്ലു ജെ മുൻ ജനറൽ സെക്രട്ടറി ആർ കിരൺ ബാബു ,ഡൽഹി ഘടകം അധ്യക്ഷൻ പ്രസൂൻ എസ് കണ്ടത്ത് ,സെക്രട്ടറി ഡോ.ഡി.ധനസുമോദ്, എം.പ്രശാന്ത്,സി.ആർ.രജിത്,ഡൊമിനിക് സാവിയോ എന്നിവർ സംസാരിച്ചു.
Story Highlights : Kerala journalists protest after 24 reporter alleges threat from Suresh Gopi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here